കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീര്‍ശെല്‍വത്തിന്റെ മരണക്കളി..ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെങ്കിലും തമിഴ് നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. നാളെ നിയമസഭയില്‍ പളനിസ്വാമി ഭൂരിപക്ഷം തെളിയിക്കാനിരിക്കെ പുതിയ തന്ത്രങ്ങള്‍ പുറത്തിറക്കി പനീര്‍ശെല്‍വം പക്ഷം. തോറ്റ് കൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഒപിഎസ് ക്യാമ്പ്.

Read Also:രാത്രിയായാല്‍ പെണ്‍കുട്ടികളുടെ മുറിയില്‍ ശീല്‍ക്കാരങ്ങള്‍..പ്രിന്‍സിപ്പാളിന് അറിയേണ്ടത്.. !!

Read Also:ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ രണ്ടാമത്തെ പ്രവചനം..അതും സത്യം..!!

എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികല നടരാജനെ പനീര്‍ശെല്‍വം പക്ഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ടിടിവി ദിനകരന്‍, ഡോ. വെങ്കിടേഷ് എന്നിവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

പണിക്ക് മറുപണി

മുഖ്യമന്ത്രിക്കസേര സംബന്ധിച്ച് പോരുമുറുകിയ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തേയും പിന്തുണയ്ക്കുന്ന നേതാക്കളേയും ശശികല എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ശശികലയേയും കൂട്ടരേയും പനീര്‍ശെല്‍വം പക്ഷം പുറത്തേക്കെറിഞ്ഞിരിക്കുന്നത്.

പുറത്താക്കൽ നാടകം

പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖനേതാവും പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാനുമായ ഇ മധുസൂദനനാണ് പുതിയ തീരുമാനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. പനീര്‍ശെല്‍വത്തിനെ പിന്തുണച്ചതിന്റെ പേരില്‍ മധുസൂദനനെ മാറ്റി പകരം സെങ്കോട്ടയ്യനെ ശശികല ആ സ്ഥാനത്ത് നിയമിച്ചിരുന്നു.

ബന്ധുനിയമനങ്ങൾ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്നതിന് മുന്‍പ് സഹോദരന്‍ ടിടിവി ദിവാകരനെ പാര്‍ട്ടി ഭരണം ശശികല ഏല്‍പ്പിച്ചിരുന്നു. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികല ദിവാകരനെ വാഴിച്ചു.

ജയലളിത പുറത്താക്കിയവർ

ടിടിവി ദിനകരനെ ജയലളിത വഞ്ചകനെന്ന് വിളിച്ച് വീട്ടില്‍ നിന്നും പുറത്താക്കിയതാണ്. എടപ്പാടി പളനിസ്വാമിയുടെ പുതിയ മന്ത്രിസഭയില്‍ ദിവാകരനും ഇടംപിടിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്.

മാഫിയ അകത്തേക്ക്

മാത്രമല്ല ജയലളിത പുറത്താക്കിയ ശശികലയുടെ മറ്റൊരു ബന്ധുവായ ഡോ. വെങ്കിടേഷിനേയും ശശികല പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. കൂടാതെ വെങ്കിടേഷിനെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വം ഏല്‍പ്പിക്കുകയും ചെയ്തു.

ഭരണഘടന ലംഘിച്ചു

പാര്‍ട്ടി ഭരണഘടനപ്രകാരമല്ല ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്ന് ആരോപിച്ച് പനീര്‍ശെല്‍വം പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട. പാര്‍ട്ടി നിയമപ്രകാരം 5 വര്‍ഷം തുടര്‍ച്ചയായി അംഗത്വമുള്ളവര്‍ക്ക് മാത്രമേ ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ.

ശശികല ജയിലിൽ

നിലവില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെഗളൂരു അഗ്രഹാര ജയിലിലാണ് ശശികല. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയിലും ഭരണത്തിലും പിടി ഉറപ്പിക്കാനുള്ള ആവേശമാണ് ജയിലിലേക്കുള്ള ശശികലയുടെ യാത്രയ്ക്ക് വേഗം കൂട്ടിയത്.

മന്നാർഗുഡി മാഫിയാ ഭരണം

ശശികലയുടെ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. പക്ഷേ പിന്നില്‍ നിന്നും ഭരണചക്രം തിരിക്കുന്നത് മന്നാര്‍ ഗുഡി മാഫിയ എന്നറിയപ്പെടുന്ന ശശികലയുടെ കുടുംബമാകുമെന്നുറപ്പാണ്.

നാളെ നിർണായകം

നാളെയാണ് എടപ്പാടി പളനിസ്വാമി തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്. 124 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. പനീര്‍ശെല്‍വം പക്ഷത്തുള്ളതാകട്ടെ 10 പേര്‍ മാത്രം.

കളി കാത്തിരുന്നു കാണണം

നാളെ സഭയില്‍ പനീര്‍ശെല്‍വത്തിന് കൂടുതല്‍ എംഎല്‍എമാരെ തന്റെ പക്ഷത്തേക്ക് ചാടിക്കാന്‍ സാധിച്ചാല്‍ ശശികല വിഭാഗത്തിന് കാര്യങ്ങള്‍ കുഴപ്പത്തിലാകും. ഇന്ന് തന്നെ മൈലാപ്പൂര്‍ എംഎല്‍എ പനീര്‍ശെല്‍വം പക്ഷത്തേക്ക് വന്നുകഴിഞ്ഞു.

English summary
Panneerselvam camp dismissed party general secretary Sasikala from its primary membership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X