കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത മദ്യപാനം ; മകനെ കൊല്ലാന്‍ മാതാപിതാക്കളുടെ ക്വട്ടേഷന്‍

  • By Mithra Nair
Google Oneindia Malayalam News

ഹൈദരാബാദ്: മകനെ കൊല്ലാന്‍ മാതാപിതാക്കളുടെ ക്വട്ടേഷന്‍. മദ്യപാനിയായ മകനെ മാതാപിതാക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് മതാപിതാക്കള്‍ ഇത്തരമൊരു ക്രൂരതയ്ക്ക് മുതിര്‍ന്നത്. അമിത മദ്യപാനിയായ രാംബാബു എന്ന 22കാരനെയാണ് മാതാപിതാക്കള്‍ ക്വട്ടേഷന്‍ സംഘത്തിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

chittor.jpg -Properties

എഞ്ചിനീയറിംഗ് ബിരുദദാരിയായ രാംബാബു ജോലിക്ക് പോകാന്‍ തയ്യാറായിരുന്നില്ല. മദ്യപാനത്തിനായി വീട്ടില്‍ നിന്നും പണം ചോദിക്കുകയും എന്നും വീട്ടില്‍ വഴക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ശല്യം സഹിക്കാന്‍ പറ്റാതായപ്പെഴാണ് മാതാപിതാക്കള്‍ രാംബാബുവിനെ കൊലചെയ്യാന്‍ തീരുമാനിച്ചത്.

പിതാവായ മുനിശേഖറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മകള്‍ ലതയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ മുനിശേഖര്‍ കുറ്റം സമ്മതിച്ചു. മുനിശേഖര്‍ മൂന്ന് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തിനെ ഏല്‍പ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു.

English summary
A couple killed their 22-year-old son with the help of hired killers at Diguva Sambaiah Palem in the Thottambedu mandal of Chittoor district early on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X