17കാരിയെ നഗ്നയാക്കി, മൊട്ടയടിച്ചു! കേട്ടാല്‍ ഞെട്ടും ഹൗറ- ജോധ്പൂര്‍ എക്‌സ്പ്രസിലെ പീഡനം

സ്ത്രീകളായ യാത്രക്കാര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. പുരുഷന്മാര്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തു.

  • Published:
Subscribe to Oneindia Malayalam

ആഗ്ര: മോഷണക്കുറ്റം ആരോപിച്ച് ട്രെയിനില്‍ 17കാരിക്ക് യാത്രക്കാരുടെ ക്രൂര മര്‍ദനം. യാത്രക്കാര്‍ പെണ്‍കുട്ടിയെ പ്രാകൃത രീതില്‍ മര്‍ദിച്ചു. സ്ത്രീകളായ യാത്രക്കാര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. പുരുഷന്മാര്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തു.

ഹൗറ- ജോധ്പൂര്‍ എക്‌സ്പ്രസിന്റെ എസി 3 കോച്ചിലാണ് സംഭവം. പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നത് ചോദ്യം ചെയ്ത ടിടിആറെ യാത്രക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ചീത്ത വിളിച്ചതായും ആരോപണമുണ്ട്. യാത്രക്കാരുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ടിടിആറിന്റെ പരാതിയില്‍ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്തു.

പ്രാകൃത മര്‍ദനം

മോഷണക്കുറ്റം ആരോപിച്ചാണ് 17കാരിയായ പെണ്‍കുട്ടിയെ യാത്രക്കാര്‍ പ്രാകൃത രീതിയില്‍ കൈയ്യേറ്റം ചെയ്തത്. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് മോഷണ മുതലായ ബാഗ് കണ്ടെത്തിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഹൗറ- ജോധ്പൂര്‍ എക്‌സ്പ്രസിന്റെ എസി 3 കോച്ചിലാണ് പെണ്‍കുട്ടിക്ക് നേരെ ക്രൂരമര്‍ദനം ഉണ്ടായത്

നഗ്നയാക്കി സ്ത്രീകള്‍

കോച്ചിലെ യാത്രക്കാരായ സ്ത്രീകള്‍ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. പുരുഷന്മാര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു.

ടിടിആറിന് മര്‍ദനം

അതേസമയം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് ചോദ്യം ചെയ്ത ടിടിആറിനെ യാത്രക്കാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചതായി പരാതി ഉണ്ട്. പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് യാത്രക്കാര്‍ ടിടിആറിനെ മര്‍ദിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ റെയില്‍വെ പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട ടിടിആര്‍ പെണ്‍കുട്ടിയുടെ ആളെന്നായിരുന്നു യാത്രക്കാരുടെ ആരോപണം.

 

യാത്രക്കാരുടെ പരാതി

അതേസമയം യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ടിടിആര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ടിടിആറിന്റെ ജോലി തടസപ്പെടുത്തുക, മര്‍ദിക്കുക തുടങ്ങിയ കുറ്റത്തിനാണ് ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി

അതേസമയം പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് മകള്‍ക്ക് 17 വയസ് അയിട്ടേ ഉള്ളുവെന്നും ഇയാള്‍ പറയുന്നു. കൂടാതെ മകള്‍ കാന്‍സര്‍ രോഗിയാണെന്നും ഇതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു മകളെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യം പോലീസിനോടും ജഡ്ജിയോടും പറഞ്ഞിട്ടും നീതികാട്ടിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

മര്‍ദനത്തിനിരയായത് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി

പ്രദേശത്തെ ഒരു ഉത്സവത്തിന് പോകാന്‍ മകള്‍ 100 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നല്‍കാനുള്ള കഴിവ് തങ്ങള്‍ക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടിയിടെ മാതാപിതാക്കള്‍ പറയുന്നു. പണം നല്‍കാതിരുന്നതിനെ തുര്‍ന്ന് ഞായറാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നുവെന്ന് ഇവര്‍ പറയുന്നു.

English summary
A teenager accused of stealing a bag in the AC-3 tier compartment of the Howrah-Jodhpur Express was stripped and humiliated by passengers and her hair was shaved off.
Please Wait while comments are loading...