കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരഞ്ജന്‍ കൊല്ലപ്പെട്ടത് ഭീകരരുടെ ആധുനിക തന്ത്രത്തില്‍?

Google Oneindia Malayalam News

ദില്ലി: പത്താന്‌കോട് ഭീകരാരാക്രമണത്തില്‍ ധീരരക്തസാക്ഷിയായ നിരഞ്ജന്‍കുമാര്‍ മരിച്ചതെങ്ങനെ... ? ഈ ചോദ്യം അന്ന് മുതലേ ഉയരുന്നതാണ്. സൈന്യം ഒരുപാട് വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലരില്‍ സംശയങ്ങളുണ്ട്.

വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് നിരഞ്ജന്‍ മരിച്ച ഭീകരന്റെ മൃതദേഹം പരിശോധിയ്ക്കാന്‍ പോയത് എന്നരീതിയിലായിരുന്നു ഒരു പ്രചാരണം. എന്നാല്‍ സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്.

നിരഞ്ജന്റെ മരണത്തിന് കാരണം ഭീകരര്‍ ഉപയോഗിച്ച ഒരു പുതിയ തന്ത്രമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഗ്രനേഡ് പൊട്ടി

ഗ്രനേഡ് പൊട്ടി

പത്താന്‍കോട് വ്യോമകേന്ദ്രം ആക്രമിച്ച ഭീകരരില്‍ ഒരാളുടെ മൃതദേഹം പരിശോധിയ്ക്കുമ്പോള്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ മരിച്ചത്.

സുരക്ഷയില്ലേ

സുരക്ഷയില്ലേ

കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിയ്ക്കുമ്പോഴായിരുന്നു നിരഞ്ജന്റെ മരണം. ആവശ്യത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലേ എന്നാണ് ചോദ്യം.

സംഗതി അതല്ല

സംഗതി അതല്ല

സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലാത്തതായിരുന്നില്ല നിരഞ്ജന്റെ മരണകാരണം എന്നാണ് എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ ആര്‍സി തയാല്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ഭീകരര്‍ ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.

ബോംബ് ട്രാപ്പ്

ബോംബ് ട്രാപ്പ്

കൊല്ലപ്പെട്ടതിന് ശേഷം പോലും മൃതദേഹം പരിശോധിയ്ക്കാനെത്തുന്ന ഇന്ത്യന്‍ സൈനികരെ വധിയ്ക്കാന്‍ വേണ്ടിയുള്ള കെണി ആയിരുന്നു അത്.

അറിയില്ലായിരുന്നോ?

അറിയില്ലായിരുന്നോ?

ഭീകരര്‍ ഇത്തരം ഒരു രീതി സ്വീകരിയ്ക്കുന്ന കാര്യം ഇന്ത്യന്‍ സേനയ്ക്ക് അറിയില്ലായിരുന്നോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അല്ലെങ്കില്‍ അത്തരം പരിശീലനങ്ങള്‍ നല്‍കിയിട്ടില്ലേ?

സുരക്ഷയുണ്ടായിരുന്നോ

സുരക്ഷയുണ്ടായിരുന്നോ

സാധാരണ ഗതിയില്‍ സ്വീകരിയ്‌ക്കേണ്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിരഞ്ജന്‍ സ്വീകരിച്ചിരുന്നു എന്ന് തന്നെയാണ് ഈ ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ മൃതദേഹം വാഹനം ഉപയോഗിച്ച് വലിച്ചിഴച്ചും തിരിച്ചുംമിറിച്ചും ഇട്ടതിന് ശേഷമാണ് നിരഞ്ജന്‍ അത് പരിശോധിയ്ക്കാന്‍ ചെന്നത്. അപ്പോള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പറയുന്നത്യ

സംഭവിച്ചത്

സംഭവിച്ചത്

മൃതദേഹത്തില്‍ നിന്ന് നിരഞ്ജന്‍ ഗ്രനേഡ് കണ്ടെടുത്തു. എന്നാല്‍ അതിന്‍റെ 'പിന്‍'ഊരിമാറ്റിയത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സഹപ്രവര്‍ത്തകര്‍ ഇക്കാര്യം വിളിച്ച് പറഞ്ഞപ്പോഴേയ്ക്കും ഗ്രനേഡ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

ചൈനീസ് ഗ്രനേഡ്

ചൈനീസ് ഗ്രനേഡ്

അതൊരു ചൈനീസ് ഗ്രനേഡ് ആയിരുന്നു എന്നാണ് എന്‍എസ്ജി ഡയറക്ടര്‍ ഒരു സെമിനാറില്‍ സംസാരിയ്ക്കവെ പറഞ്ഞത്. പിന്‍ ഊരി കൈയ്യില്‍ എടുത്താല്‍ രണ്ട് സെക്കന്‍റ് കൊണ്ട് അത് പൊട്ടിത്തെറിയ്ക്കും. അത്തരം ഒരു കെണിയിലാണ് നിരഞ്ജന്‍ രക്തസാക്ഷിയായത്.

English summary
Terrorists involved in the Pathankot attack had used an “innovative” booby trap that is not part of the standard operating procedures (SOP) followed by National Security Guard, which led to NSG bomb expert Lt Col Niranjan Kumar’s death on January 3, according to the NSG chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X