കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ ടിക്കറ്റ് മുതല്‍ എയര്‍ ടിക്കറ്റ് വരെ ഇനി എടിഎമ്മില്‍ നിന്നും ലഭിക്കും

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: പണമിടപാടുകള്‍ക്ക് ഒരു പരിധി വരെ സഹായകമാകുന്നതായിരുന്നു എടിഎം മെഷീന്റെ വരവ്. ബാങ്കില്‍ പോയി പണം എടുക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് രാജ്യത്തിന്റെ ഏത് കോണില്‍ പോയാലും പണം ലഭ്യമാക്കുന്ന മെഷീല്‍ രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ സുഖമമാക്കി. പിന്നീട് പണം നിക്ഷേപിക്കുന്നതിനും എടിഎം മെഷീനുകള്‍ സൗകര്യമൊരുക്കി.

ഇപ്പോഴിതാ സിനിമാ ടിക്കറ്റ് മുതല്‍ എയര്‍ ടിക്കറ്റ് വരെ എടിഎമ്മില്‍ നിന്നും ലഭിക്കും. മാത്രമല്ല എല്ലാ ബില്ലുകളും ഇനി എടിഎം വഴി അടയക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഒടിപി വെച്ചായിരിക്കും പണമടയ്ക്കുന്നത്. ഇനി എല്ലാ ആവശ്യങ്ങള്‍ക്കും ഒരു എടിഎമ്മില്‍ എത്തിയാല്‍ മതിയെന്ന് ചുരുക്കം.

 atmmachine

ലോണ്‍ അടയ്ക്കുന്നതിനും, ഫോറില്‍ കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും എടിഎം ഉപയോഗിക്കാനുള്ള സംവിധാനനങ്ങള്‍ ഉടന്‍ സജ്ജീകരിക്കും. മാത്രമല്ല ചെക്ക് മാറ്റുന്നതിനും, മൊബൈല്‍ റീ ചാര്‍ജിനും, ഡിറ്റിഎച്ച് ടോപ് അപ്പ്പിനും പോലും എടിഎം ഉപയോഗിക്കാം.

മുംബൈയില്‍ ഗോര്‍ഡ് കോയിന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന എടിഎം സംവിധാനം നടപ്പാക്കിയിരുന്നു. അവശ്യ സന്ദര്‍ഭങ്ങളില്‍ 50,000 രൂപ വരെ ലോണ്‍ ലഭിക്കുന്ന എടിഎം സംവിധാനവും ഒരുക്കുന്നുണ്ട്. നെറ്റ് ബാങ്കിംങ് സംവിധാനത്തെ പോലും മറികടക്കാനുള്ള നീക്കത്തിലാണ് പുതിയ എടിഎം സംവിധാനം.

കൂടുതല്‍ വാര്‍ത്തകള്‍:

അടിക്കുമെന്ന് പറഞ്ഞാ മോദി അടിക്കും... കയ്യടിക്കെടാ... ട്രോളുകള്‍, സോഷ്യല്‍ മീഡിയയില്‍ ആഘോഷം!!!

പാകിസ്താന്‍ സൈന്യത്തിന് മല്ലൂസിന്റെ 'പച്ച മലയാളം പൊങ്കാല'... ജനറല്‍ ബജ്‌വ പേടിച്ചോടി!!!

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടോ? പാക് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു

English summary
ATMs in India are no longer just cash dispensers. From paying off your electricity or gas bill to buying gold coins while displaying current market prices, new-age intelligent ATMs are being designed to do it all. Customers could soon find ATMs becoming their one-stop-shop for all payments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X