കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ജയം ആഘോഷിച്ചത് എകെ47 പൊട്ടിച്ച്

Google Oneindia Malayalam News

ജമ്മു: മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചത് എം എല്‍ എ ആഘോഷിച്ചത് എ കെ 47 കൊണ്ട് വെടിവെച്ച്. ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. പി ഡി പി എം എല്‍ എ അഷ്‌റഫ് മിര്‍ ആണ് വെടിവെച്ചു കൊണ്ട് തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. പി ഡി പിയാണ് കാശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

സോനാവാര്‍ അസംബ്ലി മണ്ഡലത്തിലാണ് പി ഡി പിയിലെ അഷ്‌റഫ് മിറിനോട് ഒമര്‍ അബ്ദുള്ള തോറ്റത്. 4000 ത്തിലധികം വോട്ടുകള്‍ക്കായിരുന്നു ഒമറിന്റെ തോല്‍വി. അഷ്‌റഫ് മിര്‍ ജയിച്ചത് അറിഞ്ഞ് പാര്‍ട്ടി അനുയായികള്‍ മിറിന്റെ വീട്ടിലെത്തി ആഘോഷ പ്രകടനം നടത്തി. ഇതിനിടെയായിരുന്നു അഷ്‌റഫ് മിര്‍ എ കെ 47 തോക്കെടുത്ത് വെടിവെച്ച് വിജയം ആഘോഷിച്ചത്.

jammu-and-kashmir

സ്വന്തം തോക്കാണോ അതോ സുരക്ഷാ ഭടന്മാരുടെ കയ്യില്‍ നിന്നും വാങ്ങിയ തോക്കാണോ എം എല്‍ എ ഉപയോഗിച്ചത് എന്നത് വ്യക്തമല്ല. ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ജയിക്കുമെന്ന കാര്യം തനിക്ക് ഉറപ്പായിരുന്നു എന്ന് അഷ്‌റഫ് മിര്‍ പറഞ്ഞു. ഒമര്‍ അബ്ദുള്ള കഴിവിന്റെ പരമാവധി ശ്രമിച്ചു. തങ്ങളുടെ പരമാവധി തങ്ങളും ശ്രമിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എതിരാളിയായിരുന്നു ഒമര്‍ അബ്ദുള്ള. അതാണ് വിജയത്തിന് ശേഷം തനിക്ക് നിയന്ത്രണം വിട്ടുപോയതെന്ന് അഷ്‌റഫ് മിര്‍ പിന്നീട് പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി നാഷണല്‍ കോണ്‍ഫറന്‍സിന്റെ കുത്തക സീറ്റാണ് സോനാവാര്‍. 87 അംഗ ജമ്മു കാശ്മീര്‍ അസംബ്ലിയില്‍ 28 സീറ്റുകളോടെയാണ് പി ഡി പി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബി ജെ പിക്ക് 25 സീറ്റാണുള്ളത്. ഒമര്‍ അബ്ദുള്ളയുടെ എന്‍ സി 15 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

English summary
PDP MLA Ashraf Mir fires AK47 to celebrate his win over Omar Abdullah in J&K assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X