കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില കുറച്ചു, പെട്രോളിന് 91 പൈസ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ധനവിലയില്‍ വീണ്ടും ചാഞ്ചാട്ടം. പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയും കുറച്ചു. പുതുക്കിയ വില അര്‍ധരാത്രിയോടെ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ കുറവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയിലും ഇന്ധനവില കുറച്ചത്. അസംസ്‌കൃത എണ്ണ വില ബാരലിന് ആറ് ഡോളറാണ് ഈ ആഴ്ച്ച മാത്രം കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇപ്പോള്‍ ബാരലിന് 70 ഡോളറാണ്. ജൂണിനുശേഷം വിലയില്‍ 25 ശതമാനമാണ് കുറഞ്ഞത്. രണ്ടാഴ്ച കൂടുമ്പോഴുമാണ് എണ്ണ കമ്പനികള്‍ രാജ്യത്തെ എണ്ണവില പുനര്‍നിര്‍ണയിക്കുന്നത്.

petrol

ഓഗസ്റ്റ് മുതല്‍ ഇത് ഏഴാം തവണ ആണ് പെട്രോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ ഡീസലിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞതിനുശേഷം വില കുറയുന്നത് ഇത് മൂന്നാം തവണ ആണ്. കഴിഞ്ഞ ഒക്‌ടോബറില്‍ പെട്രോള്‍ ലിറ്ററിന് 2.41 രൂപ കുറഞ്ഞിരുന്നു. ഡീസല്‍ ലിറ്ററിന് 2.25 രൂപയും കുറച്ചിരുന്നു.

English summary
petrol and diesel price reduced on Sunday.petrol price cut by 91 paise per liter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X