കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിനും ഡീസലിനും വില കുറച്ചു

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ധനവില വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്ത്യയിലും എണ്ണവില കുറയുന്നത്. രാജ്യാന്തര എണ്ണവില കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍. വീപ്പയ്ക്ക് 40 ഡോളറിനടുത്താണ് ഇപ്പോള്‍ എണ്ണവില.

അന്താരാഷ്ട്ര വിപണിയില്‍ വില വന്‍തോതില്‍ കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കൂടിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും പൊതുമേഖല എണ്ണക്കമ്പനികള്‍ വില പുനരവലോകനം ചെയ്യുന്നുണ്ട്.

petrol

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യയില്‍ ആദ്യമായി എണ്ണവില കൂട്ടിയത് നവംബര്‍ 16നാണ്. പെട്രോളിന് 36 പൈസയാണ് അന്ന് കൂട്ടിയത്. അന്ന് ഡീസലിന് 87 പൈസയാണ് വര്‍ധിച്ചത്. ആഗസ്തില്‍ രണ്ട് തവണയും സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ ഓരോ തവണയും ഇന്ത്യയില്‍ എണ്ണവില കുറഞ്ഞിരുന്നു. ഇന്ധനവിലയില്‍ ഇതിലും കൂടുതല്‍ കുറവ് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.

രാജ്യാന്തര എണ്ണവില കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍. എണ്ണവില വീപ്പയ്ക്ക് 40 ഡോളറില്‍ താഴെയെത്തിയതോടെ ഒപെക് രാജ്യങ്ങള്‍ ആശങ്കയിലാണ്. രാജ്യാന്തര എണ്ണവിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നീ കമ്പനികളാണ് ഇന്ത്യയിലെ വിലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

English summary
The price of petrol was today cut by 58 paise per litre and that of diesel by 25 paise, reversing the trend of increasing rates, on global cues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X