കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിനും ഡീസലിനും വിലകുറച്ചു

Google Oneindia Malayalam News

ദില്ലി: ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 42 പൈസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

ഇതോടെ രാജ്യത്താകെ പെട്രോള്‍ വില 60 രൂപയിലും ഡീസല്‍ വില 50 രൂപയിലും കുറവായിരിക്കും. ദില്ലിയില്‍ പെട്രോളിന് 56.49 രൂപയും ഡീസലിന് 46.10 രൂപയുമായിരിക്കും. നിലവില്‍ ഇത് യഥാക്രമം 58.91 രൂപയും 48.26 രൂപയുമാണ്.

Petrol Pump

അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയാണ്. 100 ഡോളറില്‍ നിന്നുമാണ് ഈ കൂപ്പുകുത്തല്‍. അന്താരാഷ്ട്രവിപണിക്കനുസരിച്ച് എണ്ണ വിലയില്‍ കുറവുവരുത്തിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നാലു തവണ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനാല്‍ ഈ കുറവ് ജനങ്ങളിലേക്കെത്തിയിരുന്നില്ല.

വര്‍ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടിയിലൂടെ ധനകമ്മി നികത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. അധികം ലഭിച്ച 20000ഓളം കോടി രൂപ ദേശീയ പാതകളുടെ വികസനത്തിനും പുതിയ റോഡുകള്‍ നിര്‍മിക്കാനും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Petrol and diesel prices were on Tuesday slashed by Rs 2.42 per litre, Rs 2.25 per litre respectively as international oil prices slumped to new low.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X