ആഗോള എണ്ണവില കുറഞ്ഞു? ഇന്ത്യയില്‍ കുറയില്ല, കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആഗോള വിപണിയെ ആശ്രയിച്ചാണ് എണ്ണ വില തീരുമാനിക്കുക. ഇതുവരെയുള്ള സാഹചര്യം അങ്ങനെയാണ്. ഇനി ചിലപ്പോള്‍ മാറ്റം വരും. കാരണം ആഗോളവിപണിയില്‍ കുറഞ്ഞാലും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കാനുള്ള പശ്ചാത്തലമാണ് ഒരുങ്ങിയിട്ടുള്ളത്.

22

രാജ്യത്തെ എണ്ണ കമ്പനികള്‍ ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചു. ഇതുമൂലം കമ്പനികള്‍ക്ക് അധിക ബാധ്യത ഉറപ്പാണ്. ഈ ബാധ്യത താങ്ങാന്‍ കമ്പനികള്‍ തയ്യാറല്ല. പകരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കും.

അതുകൊണ്ട് തന്നെ ആഗോള വിപണയില്‍ വില കുറഞ്ഞാലും ഇന്ത്യയില്‍ കുറയില്ല. ആഗസ്ത് ഒന്നുമുതലാണ് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. വര്‍ധനക്ക് സാധ്യതയുള്ളത് പോലെ വില ഇടിയാനും സാധ്യതയുണ്ട്. ഇടിയാനുള്ള സാധ്യത കുറവാണ്.

നേരത്തെ രണ്ടാഴ്ചയിലൊരിക്കലാണ് എണ്ണ വില പുതുക്കിയിരുന്നത്. ഇപ്പോള്‍ അത് ദിവസം പുതുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടം നേരിടുന്നുണ്ടെന്നാണ് ഡീലര്‍മാരുടെ സംഘടനയുടെ ആരോപണം. ഇതുചൂണ്ടിക്കാട്ടി ഡീലര്‍മാരുടെ സംഘടന സമര ഭീഷണി മുഴക്കിയിരുന്നു.

പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 0.72 രൂപയുമാണ് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ കമ്മീഷനും കൂടി ചേര്‍ത്താണ് പുതിയ വില. ഇതോടെ മിക്ക സയമവും ആഗോള വിപണിയില്‍ കുറഞ്ഞാലും അല്‍പ്പം കൂടിയ വിലയായിരിക്കും ഇന്ത്യയില്‍.

Petrol Price Cut By Rs 2.16 Per Litre
English summary
Petrol Diesel Price May Be High
Please Wait while comments are loading...