കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക്; പെട്രോള്‍ വില വീണ്ടും വികസിച്ചു, ഡീസലിനും കൂടി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ വില ലിറ്ററിന് 2.58 രൂപയും ഡീസല്‍ വില 2.26 രൂപയുമാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെ മെയ് 17 ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നു. പെട്രോളിന് 83 പൈസയും ഡീസലിന് 1. 26 രൂപയുമാണ് അന്ന് കൂടിയത്. മെയ് മാസത്തിലെ രണ്ടാമത്തെ ഇന്ധനവില വര്‍ദ്ധനവാണ് 31 ന് അര്‍ധരാത്രി നിലവില്‍ വന്നത്.

<strong>ഉമ്മന്‍ ചാണ്ടി സ്വന്തം കാശിന് പെട്രോളടിച്ചു, പിന്നീടെന്തുണ്ടായി? ഇതാ കാണൂ...</strong>ഉമ്മന്‍ ചാണ്ടി സ്വന്തം കാശിന് പെട്രോളടിച്ചു, പിന്നീടെന്തുണ്ടായി? ഇതാ കാണൂ...

പെട്രോള്‍ വില ലിറ്ററിന് 40 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില ഇങ്ങനെ തുടര്‍ച്ചയായി കൂടുന്നതില്‍ ആളുകള്‍ അസന്തുഷ്ടരാണ്. അച്ഛേ ദിന്‍ എന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ കളിയാക്കിയാണ് ജനങ്ങള്‍ ഇന്ധനവിലക്കൂടുതലിനെ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ പെട്രോള്‍ വില കൂടുകയല്ല, വികസിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

diesel-modi

രാജ്യാന്ത വിപണിയില്‍ ഇന്ധനവിലയില്‍ ഉണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കില്‍ വന്ന മാറ്റവുമാണ് പതിവുപോലെ ഇത്തവണയും പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ബാരലിന് 120 ഡോളറായിരുന്ന ക്രൂഡോയില്‍ വില ബാരലിന് അമ്പതില്‍താഴെയെത്തിയിട്ടും വില അതിന് ആനുപാതികമായി കുറച്ചില്ലല്ലോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയുമായും ആളുകള്‍ ഇന്ധന വില വര്‍ധനവിനെ കൂട്ടിക്കെട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും എണ്ണ വില കൂടുമ്പോള്‍ മോദി വിദേശത്തായിരുന്നു. ഇത്തവണ ജൂണ്‍ നാല് മുതല്‍ മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം തുടങ്ങാനിരിക്കേയാണ് പെട്രോള്‍, ഡീസല്‍ വില വികസിച്ചിരിക്കുന്നത്. തലസ്ഥാന നഗരമായ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 65. 60 രൂപയാണ് വില. ഡീസലിന് 53.93.

English summary
Petrol price was today hiked by Rs 2.58 a litre and diesel by Rs 2.26 per litre, the second increase in rates this month. Petrol will cost Rs 65.60 per litre in Delhi after the increase while diesel will cost Rs 53.93/litre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X