കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് 4 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടി... മോദി ഇതെന്ത് ഭാവിച്ചാണ്?

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞ് പകുതിയോളം ആയപ്പോഴും ഇന്ത്യയിലെ വിലക്കുറവ് പേരിന് മാത്രമായിരുന്നു. അന്ന് പറഞ്ഞത് ഒറ്റയടിക്ക് വില കുറഞ്ഞാല്‍ അത് രാജ്യത്തെ സാമ്പത്തികാവസ്ഥ താളം തെറ്റിക്കും അത് കൊണ്ട് പടി പടിയായി കുറക്കാം എന്നൊക്കെയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാലും രാജ്യത്ത് അധികം കൂടാതെ പിടിച്ചുനില്‍ക്കാം എന്നും സര്‍ക്കാര്‍ അനുകൂലികള്‍ പറഞ്ഞു.

എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ എണ്ണവില കൂടിയിരിക്കുന്നത് കണ്ടാല്‍ ഞെട്ടിപ്പോകുകയേ ഉള്ളൂ. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വിലക്കയറ്റമാണിത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു എന്നും ഡോളറിനെതിരെ രൂപയ്ക്ക് നഷ്ടം സംഭവിച്ചു എന്നൊക്കെയാണ് കാരണങ്ങള്‍.

petrolpricepump

എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോള്‍ ഈ ന്യായമൊന്നും കണ്ടില്ലല്ലോ എന്ന ചോദ്യമാണ് ആളുകള്‍ക്ക് ഉള്ളത്. അത് ന്യായമാണ് താനും. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് ഈ വന്‍ വര്‍ധനയ്ക്ക് തീരുമാനമെടുത്തത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വര്‍ധന നിലവില്‍ വരികയും ചെയ്തു.

നികുതി വഴി ലഭിക്കുന്ന അധികലാഭം വേണ്ടെന്ന് വെച്ച് ജനങ്ങളെ സഹായിക്കാന്‍ മോദി സര്‍ക്കാരും തയ്യാറായില്ല. ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് ഈ സര്‍ക്കാര്‍ ജനങ്ങളുടേതല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് രാജ്ദീപ് സുര്‍ജേവാല പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നു. ഏപ്രില്‍ 1ന് പെട്രോളിന് 49 പൈസയും ഡീസലിന് 1.21 രൂപയും കുറച്ചപ്പോള്‍ ഏപ്രില്‍ 15ന് പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും വില കുറച്ചിരുന്നു.

English summary
Petrol price up Rs 3.96, diesel Rs 2.37 per litre. The increase in petrol and diesel prices was effective from Thursday midnight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X