കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചിത്രം മോഷ്ടിച്ചു; നഷ്ടപരിഹാരം വേണമെന്ന് ഫോട്ടോഗ്രാഫര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നമ്മുടെ പ്രധാനമന്ത്രി ആരെങ്കിലും ഒരാളെടുത്ത ചിത്രം മോഷ്ടിക്കാന്‍ സാധ്യതയുണ്ടോ... പല ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ എതിരാളികള്‍ പോലും സമ്മതിച്ച് തരണം എന്നില്ല.

എന്നാല്‍ നരേന്ദ്ര മോദി താന്‍ എടുത്ത ഒരു ചിത്രം മോഷ്ടിച്ചു എന്ന് ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയിട്ടുണ്ട്. ദീപാവലി ആശംസ അറിയിച്ച് മോദി തന്റെ ഫേസ്ബുക്ക് പേജിലിട്ട ചിത്രത്തിന്റെ പകര്‍പ്പവകാശമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു നേപ്പാളി ഫോട്ടോഗ്രാഫറാണ് ചിത്രത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫറുടെ പേര് ബിമല്‍ നേപ്പാള്‍. മോദിയെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തെ ആരാധിക്കുന്നുമൊക്കെ ബിമല്‍ പറയുന്നുണ്ടെങ്കിലും അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് നഷ്ടപരിഹാരം വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. 2012 നവംബര്‍11 ന് ഫ്ലിക്കറില്‍ ഈ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ബിമല്‍ പറയുന്നു.

Bimal Nepal FB

തന്റെ വീട്ടില്‍, മകള്‍ ഒരുക്കിയ ദീപാലങ്കാരത്തിന്റെ ചിത്രമാണിതെന്ന് ബിമല്‍ അവകാശപ്പെടുന്നു. ഈ ചിത്രം തന്റെ ഫേസ്ബുക്കില്‍ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ചിത്രം സംബന്ധിച്ച എലലാ വിവരങ്ങളും ഫ്‌ലിക്കറില്‍ ഉണ്ട്. അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചത് അമേരിക്കന്‍ പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും ബിമല്‍ ആരോപിക്കുന്നു.

ബിമലിന്റെ ചിത്രം തന്നെയാണോ നരേന്ദ്ര മോദിയുടെ ഫേസ്ബുക്കില്‍ പേജില്‍ ഉപയോഗിച്ചത് എന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. ബിമലിന്റെ ചിത്രം അല്‍പം മാറ്റം വരുത്തി ഉപയോഗിച്ചതാണെന്നാണ് ഭൂരിപകഷത്തിന്റേയും അഭിപ്രായം.

English summary
Photographer claims PM Modi's Facebook page used his image without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X