വനിതാ ഡോക്ടറുടെ കോളര്‍ ശരിയാക്കി മന്ത്രി എട്ടിന്റെ പണി വാങ്ങി
ജമ്മു കാശ്മീര്‍: ജമ്മു കാശ്മീര്‍ മന്ത്രി വനിതാ ഡോക്ടറുടെ കോട്ടിന്റെ കോളര്‍ ശരിയാക്കിക്കൊടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗാണ് വനിതാ ഡോക്ടറിന്റെ കോട്ടിന്റെ കോളര്‍ ശരിയാക്കിക്കൊടുത്ത് പണിവാങ്ങിയത്. മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി മന്ത്രിയായ സിംഗ് ഒരു സ്ത്രീയെ അനാവശ്യമായി സ്പര്‍ശിച്ചെന്ന് ട്വിറ്ററിലൂടെ ആരോപണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജൂലായ് ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സിംഗ് എത്തിയപ്പോഴാണ് സംഭവം. അവിടെ വച്ച് കണ്ട വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയ്ക്കല്ല ഇരിക്കുന്നതെന്ന് അദ്ദേഹം യുവതിയോട് പറയുകയും സ്വയം അത് ശരിയാക്കി കൊടുക്കുകയുമായിരുന്നു.
മന്ത്രിയുടെ പ്രവര്‍ത്തി കണ്ട വനിതാ ഡോക്ടര്‍ യാതൊന്നും പറഞ്ഞില്ലെന്ന് അപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് കണ്ടു നിന്ന മറ്റൊരു വനിതാ ഡോക്ടര്‍ തന്റെ വസ്ത്രത്തിന്റെ കോളര്‍ സ്വയം ശരിയാക്കിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.