കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസൂല്‍ ഉല്‍ അള്ളാ: പാകിസ്താനില്‍ നിന്നും പറന്നുവന്നത് ചാര പ്രാവോ?

Google Oneindia Malayalam News

ചണ്ഡീഗഢ്: പാകിസ്താനില്‍ നിന്നെത്തിയ പ്രാവിനെ ഇന്ത്യയില്‍ കസ്്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചു. ചാരവൃത്തിക്ക് അയച്ചതാണ് എന്ന സംശയമാണ് പ്രാവിടെ പിടികൂടി ജയിലില്‍ അടച്ചതിന് പിന്നില്‍. സംശയാസ്പദമായ പല കാരണങ്ങളുണ്ട് പ്രാവിനെ പിടികൂടിയതിന് പിന്നില്‍. റസൂല്‍ ഉല്‍ അള്ളാ എന്ന എഴുത്ത്, പ്ലാസ്റ്റിക് വയര്‍ പോലുള്ള വസ്തു, ഉര്‍ദുവിലുള്ള അടയാളങ്ങള്‍ തുടങ്ങിയവയാണ് പ്രാവിനെ അകത്താക്കിയത്.

ഇതിനെല്ലാം പുറമെ പാകിസ്താനിലുള്ള ഒരു ലാന്‍ഡ് ഫോണ്‍ നമ്പറും പ്രാവിന്റെ പുറത്ത് എഴുതിയിട്ടുണ്ട്. വെള്ളനിറമാണ് പ്രാവിന്. പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ പത്താന്‍കോട്ടിലാണ് പ്രാവിനെ കണ്ടെത്തിയത്. പാകിസ്താന്‍ അതിര്‍ത്തിക്ക് അടുത്തുനിന്നും കിട്ടിയ പ്രാവുമായി രമേഷ് ചന്ദ്ര എന്നയാളുടെ മകനാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

pigeon

പ്രാവിന്റെ ശരീരത്തില്‍ ഉര്‍ദുവിലുള്ള അടയാളങ്ങള്‍ കണ്ടതാണ് സംശയത്തിന് കാരണമായത്. പ്രാവില്‍നിന്ന് പ്രത്യേകിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് പോലീസും രഹസ്യാന്വേഷണ വിഭാഗവും ശ്രമിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ട്. പത്താന്‍കോട്ടിലുള്ള വെറ്ററിനറി ആസ്പത്രിയില്‍ പ്രാവിനെ പരിശോധനയ്ക്കും വിധേയമാക്കി. തല്‍ക്കാലം പ്രാവിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് തീരുമാനം.

അതേസമയം അതിര്‍ത്തി കടന്ന് പറന്നെത്തിയ പ്രാവ് ഒരു ചാരപ്രാവ് തന്നെ ആകണമെന്നില്ല ഒരു പന്തയപ്രാവ് ആകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് നടത്തിയ അന്വേഷണത്തിലും പരിശോധനയിലും ഒന്നും പ്രാവ് ചാരവൃത്തിയുമായി വന്നതാണെന്ന് തെളിയിക്കാനുള്ള ഒന്നും കിട്ടിയിട്ടില്ല. അങ്ങനെയെന്തെങ്കിലും തെളിഞ്ഞാല്‍ പ്രാവ് കസ്റ്റഡിയില്‍ തന്നെ കിടക്കും. അല്ലെങ്കില്‍ ലാവിഷായി ഇന്ത്യയില്‍ തന്നെ ജീവിക്കാം. എന്തായാലും സംഭവം നിസാരമായി എടുക്കേണ്ട എന്ന മട്ടിലാണ് പോലീസ്.

English summary
The pigeon from Pakistan may be a racer bird after all. The pigeon which was found in Pathankot in Punjab was detained after some suspicious transcripts were found written on its wing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X