കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിവധം പുനരന്വേഷിക്കാന്‍ ഹര്‍ജി; പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണം

  • By Pratheeksha
Google Oneindia Malayalam News

മുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പൊതു താത്പര്യഹര്‍ജി. എഴുത്തുകാരനും ഗവേഷകനുമായ ഡോ.പങ്കജ് ഫഡ്‌നവിസ് ആണ് ഹര്‍ജി നല്‍കിയത്. ഗാന്ധിവധത്തിനു പിന്നിലുളള ഗൂഢാലോചനകള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ ജെ എല്‍ കപൂര്‍ കമ്മീഷന് സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി .

ഗോഡ്‌സേയെ കൂടാതെ ഗാന്ധിജിയുടെ ഘാതകനായി മറ്റൊരാള്‍ കൂടിയുണ്ടെന്ന് സംശയിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഗോഡ്‌സേയുടെ കൈവശമുണ്ടായിരുന്ന തോക്ക് ഏഴു തിരകളുളളതായിരുന്നു. ഗാന്ധിജിയുടെ ശരീരത്തിന്‍ നിന്നും കണ്ടെടുക്കാനായതും തോക്കില്‍ ബാക്കിയുണ്ടായിരുന്നതും നാലുവെടിയുണ്ടകളാണ്. നാലാമത്തെ വെടിയുതിര്‍ത്തത് ആര് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

30-1448862815

ഇത്തരം ദുരൂഹതകള്‍ നീക്കം ചെയ്യുന്നതിനായി പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നാണ് ഫഡ്‌നവിസ് പറയുന്നത്. ഗാന്ധി വധത്തില്‍ വീര്‍ സവര്‍ക്കരിന് പങ്കുണ്ടെന്നുളള കപൂര്‍ കമ്മീഷന്റ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂണ്‍ ആറിനു വാദം കേള്‍ക്കും..

English summary
A public interest litigation in the Bombay High Court has sought appointment of a Commission of Inquiry to probe afresh the murder of Mahatma Gandhi in January, 1948 and the conspiracy behind it. The PIL, filed by Dr Pankaj Phadnis, author, researcher and trustee of Abhinav Bharat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X