കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രോക്കണ്‍ പ്രോമിസസ് നിരോധിക്കണം; പ്രസാധകര്‍ക്കെതിരെ ഹര്‍ജി

Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. നരേന്ദ്രമോദിയുടെ സഹായിയായ നരസിംഗ് ഭായ് സോളങ്കിയാണ് ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 'ബ്രോക്കണ്‍ പ്രോമിസസ്' എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

പ്രസാധകര്‍ക്കെതിരെ നിയമനടപടികളുമായി മുമ്പോട്ടുപോകുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. 'ഫെകുജി ഈസ് നൗ ഇന്‍ ഡല്‍ഹി' എന്ന പേരില്‍ ജെ ആര്‍ ഷാ രചിച്ച പുസ്തകം അദ്ദേഹത്തിന്റെ പുസ്തക പ്രസാധന കമ്പനിയായ ജെ ആര്‍ എന്റര്‍പ്രൈസസാണ് പുറത്തിറക്കുന്നത്. 2014ലെ പാര്‍ലെമന്റ് തിരഞ്ഞടുപ്പില്‍ മോദി മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് പുസ്തകം.

narendra-modi

പുസ്തകത്തിന്റെ പേരും പുസ്തകത്തിന്റെ ഉള്ളടക്കവും കുറ്റകരമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന ബെഹ്രംപുര സ്വദേശിയുടെ അവകാശവാദം. നഗരത്തിലെ സിവില്‍ കോടതിയിലാണ് ഷായുടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പ്പനയും ഉടന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഇയാള്‍ പരാതി നല്‍കിയിട്ടുള്ളത്.

ടെലി പ്രോംപ്റ്റര്‍ ഉണ്ടെങ്കില്‍ മോദി ഇംഗ്ലീഷ് മാത്രമല്ല വേണേല്‍ അറബിയും സംസാരിക്കുംടെലി പ്രോംപ്റ്റര്‍ ഉണ്ടെങ്കില്‍ മോദി ഇംഗ്ലീഷ് മാത്രമല്ല വേണേല്‍ അറബിയും സംസാരിക്കും

പുസ്തകത്തിന്റെ തലക്കെട്ട് തന്നെ മോദിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ എന്നായതിനാല്‍ അപകീര്‍ത്തിയുണ്ടാക്കുന്നതും, പ്രധാനമന്ത്രിയേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരേയും അത് വേദനിപ്പിക്കും. അതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് നരസിംഗ് ഭായിയുടെ അഭിഭാഷകന്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനി രണ്ട് വര്‍ഷം കൂടി മാത്രമേ അധികാരത്തിലുണ്ടാവൂ എന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്ത് മാറ്റങ്ങള്‍ വരുമെന്നും പരാതിക്കാരന്‍ ര്‍ജിയില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള സമയമാണ് സര്‍ക്കാരിന് മുമ്പില്‍ ഇപ്പോഴുള്ളത്. ഇത്രയും പെട്ടെന്ന് അദ്ദേഹത്തിനെതിരെ അപകീര്‍ത്തികരമായ തലക്കെട്ടോടുകൂടി പുസ്തകം പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നുമാണ് നരസിംഗിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുന്ന ന്യായവാദങ്ങള്‍.

English summary
Man who submit plea to ban book on Modi's broken promises during 2014 parliament election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X