കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകത്തുള്ളവര്‍ക്കും പണികിട്ടി! മോദിയുടെ നിലപാട് പാര്‍ട്ടിക്കുള്ളിലും

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും സാമ്പത്തിക ഇടപ്പാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടിക്ക് കൈമാറണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

  • By Thanmaya
Google Oneindia Malayalam News

ദില്ലി: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും സാമ്പത്തിക ഇടപ്പാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടിക്ക് കൈമാറണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയത്തിനുള്ളില്‍ എല്ലാ ഇടപാടുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

narendramodi

ജനുവരി ഒന്നിനുള്ളില്‍ അമിത് ഷായ്ക്ക് ലഭിച്ചിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

നവംബര്‍ എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ചുള്ള നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഡിസംബര്‍ 31 വരെയാണ് പഴയ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാനുള്ള സമയം. നോട്ട് പിന്‍വലിക്കല്‍ തീരുമാനം ബിജെപിയിലെ നേതാക്കളും വ്യവസായികളും മുമ്പേ അറിഞ്ഞിരുന്നു.

English summary
PM Modi asks BJP MPs, MLAs to submit bank transaction details.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X