കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ മറ്റൊരു ഡ്രീം പ്രൊജക്ട്, എന്താണ് ഡിജിറ്റല്‍ ഇന്ത്യ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സ്വച്ഛ് ഭാരത് അഭിയാന്‍, മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌നുകള്‍ക്ക് ശേഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ ഇന്ന് (2015 ജൂലൈ 1, ബുധനാഴ്ച) തുടക്കമാകും. തലസ്ഥാന നഗരമായ ദില്ലിയില്‍ വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാംപെയന്‍ ഉദ്ഘാടനം ചെയ്യും.

ഇ - സാക്ഷരതയുടെയും ഇ - ഭരണത്തിന്റെയും സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രധാനമായും ക്യാംപെയ്ന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഉളളടക്കം കാര്യക്ഷമമാക്കുക, ഇലക്ട്രോണിക്‌സ് രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്നിങ്ങനെ പോകുന്നു പരിപാടിയുടെ മറ്റ് ലക്ഷ്യങ്ങള്‍. മോദി സര്‍ക്കാരിന്റെ പ്രധാ പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ കുറിച്ച് വിശദമായി വായിക്കൂ..

എന്തിനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി

എന്തിനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി

സര്‍ക്കാരിന്റെ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലെക്കെത്തിക്കാനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രധാന ഉദ്ദേശവും ഇത് തന്നെ. ഇന്ന് പദ്ധതിക്ക് തുടക്കമാകും.

ഡിജി ലോക്കറും യാഥാര്‍ഥ്യമാകുന്നു

ഡിജി ലോക്കറും യാഥാര്‍ഥ്യമാകുന്നു

ഡിജിറ്റല്‍ ലോക്കര്‍, ഇ വിദ്യാഭ്യാസം, ഇ ആരോഗ്യം എന്നീ പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയെ ഐ ടി മേഖലയില്‍ വന്‍ ശക്തിയാക്കി മാറ്റനാണ് ഡിജിറ്റല്‍ ഇന്ത്യ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 ഇന്റര്‍നെറ്റില്ലാതെന്ത് പരിപാടി

ഇന്റര്‍നെറ്റില്ലാതെന്ത് പരിപാടി

രണ്ടര ലക്ഷം വില്ലേജുകളിലാണ് പരിപാടിയുടെ ഭാഗമായ ബ്രോഡ് ബാന്‍ഡ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ ടി മന്ത്രാലയമാണ് ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ നോഡല്‍ ഏജന്‍സി.

ഗുണം കിട്ടും 2019ഓടെ

ഗുണം കിട്ടും 2019ഓടെ

2019ഓടെ എല്ലാ പൗരന്മാര്‍ക്കും മൊബൈല്‍ ഫോണ്‍, ബ്രോഡ് ബാന്‍ഡ് തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. രാജ്യത്താകമാനം നാല്‍പതിനായിരം പബ്ലിക് ഇന്റര്‍നെറ്റ് ആക്‌സസ് പോയിന്റുകളാണ് വരാന്‍ പോകുന്നത്.

സ്‌കൂളുകളില്‍ സൗജന്യ വൈഫൈ

സ്‌കൂളുകളില്‍ സൗജന്യ വൈഫൈ

വിദേശ രാജ്യങ്ങളെ പോലെ രണ്ടരലക്ഷം സ്‌കൂളുകളിലും പ്രധാന സര്‍വ്വകലാശാലകളിലും സൗജന്യ വൈഫൈ. പ്രധാന നഗരങ്ങളിലും വൈഫൈ.

തൊഴിലവസരങ്ങള്‍ എത്ര

തൊഴിലവസരങ്ങള്‍ എത്ര

നേരിട്ട് ഒന്നരലക്ഷം തൊഴില്‍ സാധ്യതകളാണ് ഡിജിറ്റല്‍ ഇന്ത്യ തുറന്നിടുന്നത്. നേരിട്ടല്ലാതെ ഇത് എട്ടരലക്ഷത്തോളമെത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്

അടിസ്ഥാനം ഇവ

അടിസ്ഥാനം ഇവ

പൗരന്മാരുടെ ഉപയോഗത്തിനായുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആവശ്യപ്രകാരമുള്ള ഭരണവും, സേവനങ്ങളും, പൗരന്മാരുടെ ഡിജിറ്റല്‍ ശാക്തീകരണം എന്നിവയാണ് ഡിജിറ്റല്‍ ഇന്ത്യ പരിപാടികളുടെ ലക്ഷ്യങ്ങള്‍

സംസ്ഥാനങ്ങള്‍ സഹകരിക്കുന്നു

സംസ്ഥാനങ്ങള്‍ സഹകരിക്കുന്നു

എല്ലാ സംസ്ഥാനങ്ങളും ജില്ലാഭരണകൂടങ്ങളും ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ഭാഗമായി ഒരാഴ്ചത്തെ പരിപാടികളില്‍ ഏര്‍പ്പെടുന്നു.

ഐ ടി കമ്പനികള്‍ ഇരുന്നു കേള്‍ക്കും

ഐ ടി കമ്പനികള്‍ ഇരുന്നു കേള്‍ക്കും

വ്യവസായ ഭീമന്മാരായ മുകേഷ് അംബാനി, അസിം പ്രേംജി, സൈറസ് മിസ്ത്രി, സത്യ നഡേല്ല തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനെത്തും. ഐ ടി കമ്പനികളില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം

English summary
Prime Minister Narendra Modi on Wednesday will launch the ambitious 'Digital India' programme in the national capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X