കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി യുവജനങ്ങള്‍ക്കു വേണ്ടി എഴുതുന്നു, പുസ്തകം ഈ വര്‍ഷം തന്നെ

പരീക്ഷാ സമ്മര്‍ദ്ദത്തെ എങ്ങനെ മറികടക്കാം, എങ്ങനെ ആത്മസംയമനം പാലിക്കാം എന്നിവ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍.

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങള്‍ക്കു വേണ്ടി പുസ്തകമെഴുതുന്നു. യുവജനങ്ങള്‍ക്കു വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പണം ചെയ്തിരിക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകര്‍. മോദി തന്നെയാണ് ഇത്തരത്തിലൊരാശയം മുന്നോട്ടു വെച്ചത്.

യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പരീക്ഷാ സമ്മര്‍ദ്ദത്തെ എങ്ങനെ മറികടക്കാം, എങ്ങനെ ആത്മസംയമനം പാലിക്കാം, പരീക്ഷ കഴിഞ്ഞാല്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നിവയാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍. പത്താം ക്ലാസ്, പ്ലസ് ടു എന്നീ തലങ്ങളിലുള്ള കുട്ടികള്‍ എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കണമെന്നും മോദി പുസ്‌കത്തിലൂടെ പറയും. വിദ്യാര്‍ത്ഥികളുടെ അടുത്ത സുഹൃത്താകുക എന്നതാണ് പുസ്തക രചനയിലൂടെ മോദി ലക്ഷ്യം വെയ്ക്കുന്നതെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു.

ആ 'വമ്പൻ സ്രാവിന്റെ' പേര് വെളിപ്പെടുത്താതെ ആളൂർ! സുനിയെ നാരങ്ങവെള്ളം കുടിപ്പിച്ച് എല്ലാം മറച്ചു...ആ 'വമ്പൻ സ്രാവിന്റെ' പേര് വെളിപ്പെടുത്താതെ ആളൂർ! സുനിയെ നാരങ്ങവെള്ളം കുടിപ്പിച്ച് എല്ലാം മറച്ചു...

modi-

അറിവു പകരുന്നതോടൊപ്പം സാധാരണ ഭാഷയിലായിരിക്കും മോദി പുസ്തകത്തിലൂടെ വിദ്യാര്‍ത്ഥികളോടു സംസാരിക്കുകയെന്നും പ്രസാധകര്‍ പറയുന്നു. ഒപ്പം മാര്‍ക്കിനു മുകളില്‍ എങ്ങനെ അറിവിനെ പ്രതിഷ്ഠിക്കാം, ഭാവിയുടെ ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുക്കാം എന്നീ കാര്യങ്ങളെക്കുറിച്ചും മോദി സംസാരിക്കും.

English summary
Narendra Modi will write a book dedicated to the youth, in which he will address core issues like overcoming examination stress, and keeping one's composure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X