കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുസ്തിക്കാരുടെ ഗ്രാമത്തെ' മോദി ദത്തെടുക്കുന്നു!!!

മോദി ദത്തെടുക്കുന്ന മൂന്നാമത്തെ ഗ്രാമം

Google Oneindia Malayalam News

ലഖ്‌നോ: 'ഗുസ്തിക്കാരുടെ ഗ്രാമം' എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ കക്രാഹിയ ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുക്കുന്നു. സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന(SAGY)പ്രകാരമാണ് ദത്തെടുക്കല്‍. പദ്ധതിപ്രകാരം പ്രധാനമന്ത്രി ദത്തെടുക്കുന്ന മൂന്നാമത്തെ ഗ്രാമമാണ് കക്രാഹിയ. ആര്‍എസ്എസിന് 40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം കൂടിയുള്ള ഗ്രാമമാണിത്. എന്നാല്‍ ഗ്രാമം പ്രസിദ്ധി നേടിയത് ഗുസ്തിയുടെ പേരിലാണ്. 100 വര്‍ഷമായി കക്രാഹിയ ഗ്രാമത്തില്‍ റെസ്റ്റ്‌ലിങ്ങ് റിങ്ങ് ഉണ്ട്. ഗ്രാമത്തിലെ ഒരു ഡസനിലധികം ആളുകള്‍ ദേശീയ,അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

'ഗുസ്തിക്കാരുടെ ഗ്രാമം' എന്നറിയപ്പെടുന്ന കക്രാഹിയയിലെ പ്രധാന കായിക വിനോദം കബഡിയാണ്. ഗ്രാമത്തിലെ രണ്ടു പേര്‍ ദേശീയ കബഡി ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. 2,200 ആളുകള്‍ താമസിക്കുന്ന ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും പിന്നോക്ക വിഭാഗത്തില്‍ പെട്ടവരാണ്. പട്ടേല്‍, രാജ്ഭാര്‍സ് വിഭാഗത്തില്‍ പെട്ടവരാണ് ഇവരില്‍ അധികവും. രണ്ട് ശതമാനം ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. എട്ട് ശതമാനം മാത്രമാണ് ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്ത യുവനടി!! സത്യം ഇതെന്ന് മൈഥിലി!!നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്ത യുവനടി!! സത്യം ഇതെന്ന് മൈഥിലി!!

xnarendra-modi-

ഉത്തര്‍പ്രദേശിലെ തന്നെ നഗേപ്പൂര്‍, ജയ്പൂര്‍ ഗ്രാമങ്ങളാണ് സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം മോദി ദത്തെടുത്തത്. വാരണാസിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് കക്രാഹിയ.

English summary
Popularly known as the ‘village of wrestlers’, the village has a population of around 2,200 a majority belong to the backward classes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X