കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ 6 മാസങ്ങള്‍!

Google Oneindia Malayalam News

ദില്ലി: ഇന്ന് നവംബര്‍ 26. ബി ജെ പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റിട്ട് 6 മാസങ്ങള്‍ പൂര്‍ത്തിയായി. 2014 മെയ് 26 നാണ് നമോ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്വപ്‌ന സമാനമായ വിജയത്തിന് പിന്നാലെയായിരുന്നു മോദിയുടെ അവരോഹണം.

ചെറുതും വലുതുമായ സംഭവ പരമ്പരകളിലൂടെയാണ് മോദിയുടെ കീഴില്‍ ഇന്ത്യ ആറ് മാസങ്ങള്‍ കടന്നുപോയത്. ശക്തമായ പ്രസ്താവനകളും ഇടപെടലുകളുമായി ഓരോ ദിവസവും മോദി ഓര്‍മിപ്പിച്ചു, ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ട് എന്ന്. മോദി എന്ന പരാമര്‍ശിക്കാതെ ഒരു ദിവസം പോലും വാര്‍ത്താ ചാനലുകളോ ദിനപ്പത്രങ്ങളോ ജനങ്ങളുടെ മുന്നിലെത്തിയിട്ടില്ല.

ആറ് മാസത്തെ ഭരണത്തില്‍ മോദിയുടെ പ്രധാനനേട്ടങ്ങളും പദ്ധതികളും നോക്കൂ.

സ്വച്ഛ് ഭാരത് അഭിയാന്‍

സ്വച്ഛ് ഭാരത് അഭിയാന്‍

എന്‍ ഡി എ സര്‍ക്കാരിന്റെയും നന്ദ്രേ മോദിയുടെയും സ്വപ്‌ന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി തന്നെ ചൂലെടുത്തു. ചെറുതും വലുതുമായ സെലിബ്രിറ്റികളും പാര്‍ട്ടി അണികളും പിന്നാലെ. അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ മാലിന്യമുക്തമാക്കലാണ് ലക്ഷ്യം.

ടോയ്‌ലെററ്റുകള്‍ വേണം, 111 മില്യണ്‍

ടോയ്‌ലെററ്റുകള്‍ വേണം, 111 മില്യണ്‍

ക്ഷേത്രങ്ങളെക്കാള്‍ പ്രധാനം ടോയ്‌ലെറ്റുകളാണ് എന്ന് മോദി പറഞ്ഞപ്പോള്‍ എല്ലാവരും അത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ് എന്ന് കരുതി. എന്നാല്‍ പ്രധാനമന്ത്രിയായ ശേഷവും മോദി വാക്ക് മാറ്റിയില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 കോടിയില്‍പ്പരം കക്കൂസുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി.

മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ

മോദി സര്‍ക്കരിന്റെ പ്രശംസനീയമായ പദ്ധതികളിലൊന്നാണ് മേക്ക് ഇന്‍ ഇന്ത്യ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെ പോകുന്നു ഇന്ത്യ ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടുള്ള മേക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍.

ജപ്പാന്‍, ഓസ്‌ട്രേലിയ, ഫിജി, മ്യാന്‍മര്‍

ജപ്പാന്‍, ഓസ്‌ട്രേലിയ, ഫിജി, മ്യാന്‍മര്‍

ഭൂട്ടാനും അമേരിക്കയ്ക്കും ശേഷം മോദി അടുത്തിടെ നടത്തിയ ജപ്പാന്‍, ഓസ്‌ട്രേലിയ, ഫിജി, മ്യാന്‍മര്‍ പര്യടനം വന്‍ ഹിറ്റായിരുന്നു. മോദിയുടെ ഇന്ത്യയുമായി സഹകരണം ഉറപ്പുതന്നു രാഷ്ട്രത്തലവന്‍മാര്‍.

നേപ്പാളും ഭൂട്ടാനും പ്രധാനം

നേപ്പാളും ഭൂട്ടാനും പ്രധാനം

ചൈനയും അമേരിക്കയും ജപ്പാനും പോലുള്ള വന്‍ ശക്തികള്‍ മാത്രമല്ല, നേപ്പാളും ഭൂട്ടാനും പോലുള്ള ചെറു അതിര്‍ത്തി രാജ്യങ്ങളും മോദി സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്. സ്ഥാനമേറ്റ ശേഷം മോദി ആദ്യമായി യാത്ര ചെയ്ത വിദേശ രാജ്യവും ഭൂട്ടാന്‍ തന്നെ.

പ്ലാനിംഗ് കമ്മീഷന്‍ മാറി

പ്ലാനിംഗ് കമ്മീഷന്‍ മാറി

പ്ലാനിംഗ് കമ്മീഷന്‍ മാറ്റി പകരം സാമ്പത്തിക ഉപദേഷ്ടാക്കളുടെ പുതിയ സമിതി വന്നു. തീരുമാനങ്ങള്‍ വേഗത്തിലും സുതാര്യതയിലുമാക്കാനാണ് ഇത്.

ജന്‍ ധന്‍ യോജന

ജന്‍ ധന്‍ യോജന

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ എന്ന സ്വപ്‌നം മോദി വിശദീകരിച്ചത് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്. ഏഴരക്കോടിയിലധികം അക്കൗണ്ടുകളാണ് ഇതിനകം തുറന്നിരിക്കുന്നത്.

ആദര്‍ശ് ഗ്രാമം പരിപാടി

ആദര്‍ശ് ഗ്രാമം പരിപാടി

സന്‍സദ് ആദര്‍ശ് ഗ്രാമം യോജനയുടെ ഭാഗമായി ഓരോ എം പിമാരും ഓരോ ഗ്രാമങ്ങള്‍ ദത്തെടുക്കാനാണ് മോദിയുടെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ ജയപൂര്‍ ഗ്രാമമാണ് ദത്തെടുത്തത്.

ലോക വ്യാപാരക്കരാര്‍

ലോക വ്യാപാരക്കരാര്‍

മുന്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി ലോക വ്യാപാര സംഘടനയുടെയുടെ വ്യാപാര സൗകര്യ കരാറില്‍ ഒപ്പ് വയ്ക്കില്ലെന്ന് മോദി സര്‍ക്കാര്‍ തീരുമാനം എടുത്തത് വന്‍ ചര്‍ച്ചയായി. അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ഇന്ത്യ എടുത്ത ശക്തമായ നിലപാടുമൂലം ലോക വ്യാപാരക്കരാര്‍ പ്രതിസന്ധിയിലായിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കു മേല്‍ നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെയാണ് ഇന്ത്യ വീറ്റോ പ്രയോഗിച്ചത്.

English summary
Narendra Modi completes six months in the office of the prime minister. The majority government of the BJP which came to power on May 26 after receiving a massive mandate has taken a lot of initiative in this period. Here is a look at some of the most significant among them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X