കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വാക്കുപാലിച്ചു!!! ഇത്തവണ ചെങ്കോട്ടയിൽ മോദി സംസാരിച്ചത് 54 മിനിട്ട്!!!

‌ഇത്തവണ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയത് ഏറ്റവും ദൈർഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളോട് വാക്കു പാലിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം 54 മിനിട്ടു മാത്രമായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തിന് ദൈർഘ്യം കൂടുതലാണെന്നു ചൂണ്ടിക്കാട്ടി പലരും കത്തയച്ചിരുന്നു.

ഗുവാമിൽ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാർ !!! ഇനി എല്ലാം ട്രംപിന്റെ കയ്യിൽ!!! നാവൊന്നു പിഴച്ചാൽ...ഗുവാമിൽ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാർ !!! ഇനി എല്ലാം ട്രംപിന്റെ കയ്യിൽ!!! നാവൊന്നു പിഴച്ചാൽ...

അതിനിടെ സ്വാതന്ത്ര്യദിന പ്രസംഗം സംബന്ധിച്ച് നിർദേശം നൽകണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ മോദി അഭ്യർഥിച്ചിരുന്നു. പ്രധാന മന്ത്രിയുടെ അഭ്യർഥനയെ മാനിച്ച് 8000 ലേറെ നിർദേശങ്ങളാണ് നരേന്ദ്ര മോദി ആപ്പിലൂടെയും മൈ ഗവ.ഇന്‍ പോര്‍ട്ടലിലൂടെയും മോദിക്ക് ലഭിച്ചത്. ഇത്തവണ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയത് ഏറ്റവും ദൈർഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു. 2014 ൾ അദ്ദേഹം നടത്തിയ പ്രസംഗം 65 മിനിട്ടും 2015 ൽ നടത്തിയ പ്രസംഗം 86 മിനിട്ടും നീണ്ടിരുന്നു. 94 മിനിട്ടു പ്രസംഗമായിരുന്നു കഴിഞ്ഞ വർഷത്തിൽ മോദി നടത്തിയത്.

modi

ആളുകളുടെ അഭ്യർഥന കണക്കിലെടുത്ത് ഇത്തുവണ പ്രസംഗം ചുരുക്കുമെന്ന് മോദി മൻകി ബാത്തിലൂടെ മോദി അറിയിച്ചിരുന്നു. പ്രസംഗം 50 മിനിട്ടിൽ കൂടില്ലെന്നായിരുന്നു മോദിയുടെ വാഗ്ദാനം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 10 തവണ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റ പ്രസംഗത്തിന്റെ ദൈർഘ്യം 50 മിനിട്ടു മാത്രമായിരുന്നു. കൂടാതെ മുൻ ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സ്വാതന്ത്ര്യദിന പ്രസംഗം 30 മുതൽ 35 മിനിറ്റ് വരേയുമായിരുന്നു.

English summary
Prime Minister Narendra Modi had promised an Independence Day speech under 50 minutes this year. He went just over at 54 minutes. Today's address to the nation from the Red Fort was the Prime Minister's shortest so far in the last four years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X