കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് കോഴിക്കോട് പ്രസംഗത്തില്‍ മോദി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ഉറി ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഏഷ്യയില്‍ എവിടെ ഭീകരവാദമുണ്ടോ അതിനെല്ലാം കാരണം ഈ രാജ്യമാണെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി പറഞ്ഞു.

ഉറി ആക്രമണത്തെ ഇന്ത്യ മറക്കില്ല. 18 സൈനികരേയാണ് നമുക്ക് ബലികൊടുക്കേണ്ടി വന്നത്. അതിന് മറുപടി നല്‍കുക തന്നെ ചെയ്യും. ഒരു രാജ്യം ഭീകരവാദത്തിന്റെ സന്ദേശം പരത്താന്‍ ശ്രമിക്കുകയാണ്. ഭൂഖണ്ഡം പുരോഗതിയിലേക്ക് വളരുന്നത് തടയാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഹിംസയുടെയും അശാന്തിയുടെയും രാഷ്ട്രീയം വിതയ്ക്കാനാണ് ചിലരുടെ ശ്രമമെന്ന് മോദി പറഞ്ഞു.

 modi

കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ പതിനേഴോളം നുഴഞ്ഞു കയറ്റശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. അവരുടെ പ്രധാനമന്ത്രി തീവ്രവാദികള്‍ നല്‍കിയ പ്രസ്താവനകള്‍ വായിച്ച് കശ്മീരെന്ന് പുലമ്പിക്കൊണ്ടിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ജനങ്ങള്‍ ഉണരണം. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാനായി യുദ്ധം ചെയ്യാമെന്ന് പാക് ജനതയോട് മോദി പറഞ്ഞു. സ്വന്തം സര്‍ക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്യാനും മോദി പാക് ജനതയെ ആഹ്വാനം ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെടുന്നതിനുമുന്‍പ് നമ്മുടെ പൂര്‍വികര്‍ ഒരുമിച്ച് ജീവിച്ചവരാണ്.

ഒരേ കാലത്ത് സ്വാതന്ത്രം നേടിയ രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. എന്നിട്ടും ഇന്ത്യ വിവരസാങ്കേതിക വിദ്യകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഭീകരവാദം കയറ്റുമതി ചെയ്യുകയാണ് പാക്കിസ്ഥാന്‍. എന്തുകൊണ്ടാണിങ്ങനെ എന്ന് സ്വന്തം സര്‍ക്കാരിനോട് നിങ്ങള്‍ ചോദിക്കണം. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ കൂടുതല്‍ സമയവും പാകിസ്ഥാനെ കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി.

English summary
PM Narendra Modi slams Pakistan on terror speech in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X