കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മോദിയും തിരിച്ചെത്തി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്ത് തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാട്ടിലെത്തി. 56 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷമാണ് രാഹുല്‍ തിരിച്ചുവന്നതെങ്കില്‍ മൂന്ന് രാജ്യങ്ങളിലെ പര്യടനം കഴിഞ്ഞാണ് മോദി വരുന്നത്. രാവിലെ എട്ടരയ്ക്ക് എയര്‍ ഇന്ത്യ വിമാനത്തിലാണ് പ്രധാനമന്ത്രി ദില്ലിയില്‍ ഇറങ്ങിയത്.

ഒന്‍പത് ദിവസത്തെ വിദേശ പര്യടനത്തില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. കാനഡയുമായുള്ള യുറേനിയം കരാറും ഫ്രാന്‍സുമായുള്ള റഫേല്‍ വിമാന ഇടപാടുമാണ് മോദിയുടെ ഈ പര്യടനത്തിലെ സുപ്രധാനമായ നേട്ടങ്ങള്‍. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ്, ജര്‍മനിയുടെ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ തുടങ്ങിയ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.

narendramodi

കാനഡയിലെ ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാന്‍കൂവറില്‍ നിന്നാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്. വാന്‍കൂവറിലെ മോദി ഖല്‍സ ദിവാന്‍ ഗുരുദ്വാരയിലും ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

ദില്ലി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ ദില്ലി ബി ജെ പി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ, പാര്‍ട്ടി എം എല്‍ എമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

English summary
Prime Minister Narendra Modi returned to the Capital early this morning after a three-nation tour of France, Germany and Canada during which a number of key agreements were signed, including the supply of 36 Rafale fighter jets by France and uranium from Canada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X