കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമസ്‌കാരം പറഞ്ഞു കവര്‍ച്ച, ദില്ലിയില്‍ നാലു പേര്‍ പിടിയില്‍

മുന്നില്‍ വന്നു നമസ്‌കാരം പറയും, ശേഷം കവര്‍ച്ച

  • By Anoopa
Google Oneindia Malayalam News

ദില്ലി: മോഷ്ടാക്കളാണെന്ന തോന്നല്‍ ഒട്ടും ഉണ്ടാക്കാതെ നമസ്‌കാരം പറഞ്ഞു മുന്നിലെത്തി സ്വര്‍ണ്ണവും പണവും അപഹരിച്ചു കടന്നുകളയുന്ന സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍. 'നമസ്‌തേ ഗ്യാങ്' എന്നറിയപ്പെടുന്ന സംഘം തന്നെ ഇതോടൊപ്പം ഇല്ലാതായെന്ന് ദില്ലി പോലീസ് പറഞ്ഞു. ജാവേദ് മാലിക്, വസീം മാലിക്,ഇഖ്‌റാര്‍ അഹമ്മദ്, മുഹമ്മദ് സയ്യിദ് എന്നീ നാലു പേരാണ് അറസ്റ്റിലായത്.

വ്യത്യസ്തമായ രീതതിയിലാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. സ്‌കൂട്ടറിലെത്തി മോഷണം നടത്തുന്ന ഇവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച ഒറ്റക്കു വണ്ടിയോടിക്കുന്ന യാത്രക്കാരെയാണ് കൂടുതലും ലക്ഷ്യം വെച്ചിരുന്നത്. യാത്രക്കാരുടെ അടുത്തെത്തി ഒരു ചെറുപുഞ്ചിരിയോടെ ഇവര്‍ കൈകൂപ്പും. ഏതെങ്കിലും പരിചയക്കാരാണോ എന്ന തോന്നലില്‍ യാത്രക്കാര്‍ വാഹനത്തിന്റെ വേഗത കുറക്കുമ്പോള്‍ വേഗം സ്വര്‍ണ്ണം പറിച്ചെടുത്ത് കടന്നുകളയും.

robbery

മോഷ്ടാക്കള്‍ ജഗത്പുരിയിലുള്ള മധു വിധാറില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മൂന്നു സ്‌കൂട്ടറുകളിലായി സംഘം സ്ഥലത്തുണ്ടായിരുന്നു. പോലീസിനെ കണ്ടയുടന്‍ ഒരു സ്‌കൂട്ടറുലുണ്ടായിരുന്നവര്‍ വേഗം രക്ഷപെട്ടെങ്കിലും മറ്റു നാലു പേരെയും പിടികൂടാനായി.

English summary
Police arrested 4 in Namaste Gang who used to greet people with folded hands before robbing them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X