കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനും കാമുകിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കടത്തിയത് ബൈക്കില്‍?

  • By Sandra
Google Oneindia Malayalam News

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ബൈക്കില്‍ കടത്തിയ സംഭവത്തില്‍ 25കാരിയെയും 16കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയുടെ ബൈക്കില്‍ സ്വദേശത്ത് മൃതദേഹം എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. 25കാരിയായ പ്രവല്ലികയാണ് ഭര്‍ത്താവ് പുല്ലയ്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.

മരുമകനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി യുവതി കുറച്ചുനാളുകളായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇതിനെക്കുറിച്ച് അറിഞ്ഞ ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. സെപ്തംബര്‍ ഏഴിന് ഹൈദരാബാദിലെ ഫ്‌ളാറ്റിലേക്ക് താമസം മാറിയതിന് ശേഷം ഭര്‍ത്താവ് മദ്യപിച്ചിരുന്നുവെന്നും ഇരുവരും തമ്മിലുള്ള നിരന്തരം തര്‍ക്കങ്ങളും ഉണ്ടായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. പട്രോളിംലായിരുന്ന പൊലീസാണ് ബൈക്കില്‍ മൃതദേഹം കൊണ്ടുപോകുന്നത് കണ്ടെത്തിയത്.

murder-crime

16കാരന്റെ തോളില്‍ കിടന്നിരുന്ന മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് ഇഴയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ബൈക്കിനെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. പുല്ലയ്യയുടെ ശരീരത്തില്‍ പൊലീസ് മുറിവുകളും പരിക്കും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് 16കാരനെയും യുവതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Police arrested minor boy and women for murering husband and carry body on two wheeler.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X