കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസും പറഞ്ഞു; മൊബൈലും വസ്ത്രവും പീഡനത്തിന് കാരണം!

Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ഫോണും സഭ്യമല്ലാത്ത വസ്ത്രധാരണവും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ തെറ്റായ സ്വാധീനവും ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമത്രെ. പറയുന്നത് ഏതെങ്കിലും മത - സമുദായ നേതാവോ ഖാപ് പഞ്ചായത്ത് തലവനോ അല്ല, പോലീസാണ്. ഉത്തര്‍ പ്രദേശിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ബലാത്സംഗ കുറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഈ ന്യായീകരണം പറഞ്ഞിരിക്കുന്നത്.

വിവാരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് കിട്ടിയ മറുപടിയാണ് ഇതെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുത. എന്തുകൊണ്ട് ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും കൂടുന്നു എന്നതായിരുന്നു ചോദ്യം. ഫിറോസാബാദിലെ പോലീസ് ഉദ്യോഗസ്ഥരാണ് മറുപടിയായി മോബൈല്‍ ഫോണിനെയും സ്ത്രീകളുടെ വസ്ത്രധാരണത്തെയും പാശ്ചാത്യ സംസ്‌കാരത്തെയും പഴിച്ചുകൊണ്ട് മറുപടി എഴുതിയത്.

mobile-phone

മൊറാദാബാദിലെ പോലീസാകട്ടെ ടി വി ചാനലുകളില്‍ വരുന്ന അശ്ലീല പരസ്യങ്ങളാണ് ബലാത്സംഗ കുറ്റങ്ങള്‍ കൂടാന്‍ കാരണം എന്നാണ് പറയുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ ലോകേഷ് ഖുറാന പറയുന്നത് ചില പോലീസ് സ്‌റ്റേഷനുകളുടെ മറുപടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടുന്നതാണ് ബലാത്സംഗക്കേസുകള്‍ കൂടുതലാകാന്‍ കാരണം എന്നാണ്. ചിലര്‍ മൊബൈലിനെയും ചിലര്‍ വസ്ത്രധാരണത്തെയും കുറ്റം പറയുന്നു.

തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ഇത്തരം മറുപടികള്‍ നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് അമിതാഭ് താക്കൂര്‍ ഐ പി എസ് പ്രതികരിച്ചു. മുന്‍ ഡി ജി പി വിക്രം സിംഗും ഈ മറുപടിയെ വിമര്‍ശിച്ചു. അസംബന്ധമാണ് ഈ വിശദീകരണമെന്നും പോലീസിന് എതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Uttar Pradesh Police have now blamed mobile phone culture, bad influence of western culture and indecent dressing sense among women as reasons behind it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X