കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവര്‍കട്ട് 4 മണിക്കൂര്‍, സ്ട്രീറ്റ് ലൈറ്റ് പോലും കത്തുന്നില്ല, ബെംഗളൂരു ശരിക്കും ഇരുട്ടില്‍തപ്പുന്നു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഐ ടി ഹബ്ബ്, സിലിക്കണ്‍ വാലി, ഗാര്‍ഡന്‍ സിറ്റി... ഇങ്ങനെ പറയാനാണെങ്കില്‍ ഒരുപാട് പെരുമയുണ്ട് ബെംഗളൂരുവിന്. പക്ഷേ നിലവില്‍ ഇതൊന്നുമല്ല ബെംഗളൂരുവിന്റെ സ്ഥിതി. നഗരത്തിന് തീരെ പരിചയമില്ലാത്ത പവര്‍കട്ടാണ് വില്ലന്‍. പവര്‍കട്ട് എന്ന് പറഞ്ഞാല്‍ ശരിക്കും പവര്‍കട്ട് തന്നെ. 4 മണിക്കൂര്‍ പ്രഖ്യാപിത പവര്‍കട്ട്. ഇത് ചിലപ്പോള്‍ ആറ് മണിക്കൂറില്‍ അധികം വരെ ആകും.

രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി ഓരോ മണിക്കൂര്‍ ഇടവിട്ടാണ് കറണ്ട് പോകുന്നത്. സര്‍ക്കാര്‍ ഓഫീസുകളുടെയും സ്വകാര്യ കമ്പനികളുടെയും പ്രവര്‍ത്തനം മന്ദഗതിയിലായി. എ ടി എമ്മുകളും ബാങ്കുകളും വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. രാത്രിയായാല്‍ തെരുവു വിളക്കുകള്‍ പോലും കത്താതായതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ഇരുട്ടിലാണ്. കാണൂ ഐ ടി നഗരമായ ബെംഗളൂരുവിന്റെ പുതിയ മുഖം..

സെല്‍ഫി വിത് മുഖ്യമന്ത്രി

പ്രഖ്യാപിച്ചതും അല്ലാത്തതുമായി പകുതിയോളം മണിക്കൂറുകള്‍ കറണ്ട് പോകുന്നത് ആളുകളെ വല്ലാതെ ദുരിതത്തിലാക്കുന്നു. ആളുകള്‍ പ്രതിഷേധിക്കുന്നത് ഇങ്ങനെ. ട്വിറ്ററില്‍ ഒരാള്‍ സെല്‍ഫി വിത്ത് മുഖ്യമന്ത്രി എന്ന് പറഞ്ഞ് ഇട്ട പടം നോക്കൂ...

പരിചിതമല്ലാത്ത പവര്‍കട്ട്

അരമണിക്കൂര്‍ പരമാവധി ഒരു മണിക്കൂര്‍.. ഇത്രയും സമയത്തെ പവര്‍ കട്ട് മാത്രമേ ബെംഗളൂരിന് പരിചയമുള്ളൂ. ഇത് പക്ഷേ ദിവസങ്ങളായി നാലും ആറും മണിക്കൂറുകള്‍ കറണ്ട് കട്ടാണ്. ആണവനിലയങ്ങളിലെ പവര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് പെട്ടെന്നുള്ള വൈദ്യുതി ക്ഷാമത്തിന് കാരണമായത്.

രാത്രിയിലെ കറണ്ട് കട്ട് ഏറെ ദുരിതം

രാത്രിയിലെ കറണ്ട് കട്ട് ഏറെ ദുരിതം

പകല്‍ സമയത്ത് മാത്രമല്ല രാത്രിയിലും കറണ്ട് പോകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ചെറിയ കുഞ്ഞുങ്ങളുള്ള വീടുകളില്‍ നിന്നും ഉറക്കം നഷ്ടപ്പെട്ട കുട്ടികളുടെ കരച്ചിലുകള്‍ കേള്‍ക്കാം. പഠിക്കുന്ന കുട്ടികളുടെ കാര്യം പറയാനുമില്ല.

തോന്നുമ്പോ വരും തോന്നുമ്പോ പോകും

തോന്നുമ്പോ വരും തോന്നുമ്പോ പോകും

പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്തും കുട്ടികളെ റെഡിയാക്കിയും ഓഫീസിലേക്ക് പോകേണ്ടവരാണ് നഗരത്തിലെ മിക്ക വീട്ടമ്മമാരും. ഒരു വ്യവസ്ഥയും ഇല്ലാതെ പുലര്‍ച്ചെ കറണ്ട് പോകുന്നത് ഇവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

രാത്രിയായാല്‍ കര്‍ണാടക ഇങ്ങനെ

രാത്രിയായാല്‍ കര്‍ണാടക ഇങ്ങനെ

വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു ചിത്രം. രാത്രി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ കറണ്ട് ഉള്ളപ്പോള്‍ കര്‍ണാടക മൊത്തമായും ഇരുട്ടില്‍ മുങ്ങിയിരിക്കുന്നു

വ്യവസായങ്ങളെയും ബാധിക്കുന്നു

വ്യവസായങ്ങളെയും ബാധിക്കുന്നു

വ്യവസായ നഗരമായ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനങ്ങളെയും കറണ്ട് കട്ട് ബാധിക്കുന്നു. കമ്പനികളോട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തി ദിവസങ്ങളില്‍ ഒന്ന് അവധിദിനമാക്കാനും ബെസ്‌കോം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പണി തന്ന് മഴയും

പണി തന്ന് മഴയും

കേരളത്തെയും മറ്റും അപേക്ഷിച്ച് നോക്കിയാല്‍ മഴ കുറവാണ് ബെംഗളൂരുവില്‍. എന്നാല്‍ ഇത്തവണ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭ്യത തീരെ കുറഞ്ഞത് നഗരത്തിന് ഇരുട്ടടിയായി. 44 വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ കാലവര്‍ഷമായിരുന്നു ഇത്തവണ.

ബെംഗളൂരു മെച്ചം

ബെംഗളൂരു മെച്ചം

ഇത്രയും കഷ്ടമാണെങ്കിലും ബെംഗളൂരുവിന്റെ അവസ്ഥ മെച്ചമാണ് എന്ന് പറയേണ്ടി വരും. കോളാര്‍, ബിദര്‍ ജില്ലകളില്‍ 7 മുതല്‍ 13 മണിക്കൂര്‍ വരെ കറണ്ട് പോകുന്നുണ്ട്. കോളാറില്‍ ആഴ്ചകളായി വൈദ്യുതി പ്രതിസന്ധി തുടങ്ങിയിട്ട്. ഗ്രാമപ്രദേശങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതിയില്ല.

ബുധനാഴ്ച മുതല്‍ 4 മണിക്കൂര്‍

ബുധനാഴ്ച മുതല്‍ 4 മണിക്കൂര്‍

ബെംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ 4 മണിക്കൂര്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് ബെസ്‌കോം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കറണ്ട് പോക്ക് അതിലും കൂടുതലാണ് എന്ന് നാട്ടുകാര്‍ പറയുന്നു.

കുറ്റം ഡി കെയ്ക്കും സിദ്ധുവിനും

കുറ്റം ഡി കെയ്ക്കും സിദ്ധുവിനും

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വൈദ്യുതി മന്ത്രി ഡി കെ ശിവകുമാറിനെയുമാണ് ആളുകള്‍ പഴിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്.

ഇനിയെത്ര നാള്‍

ഇനിയെത്ര നാള്‍

രണ്ട് മാസമെങ്കിലും കര്‍ണാടകയില്‍ വൈദ്യുതി പ്രതിസന്ധി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂട് കാലം തുടങ്ങിയാല്‍ ഫാന്‍ പോലും ഇടാതെ ബെംഗളൂരുവില്‍ കിടന്നുറങ്ങുന്ന കാര്യം കഷ്ടമാകും.

English summary
Power crisis increasing day by day in Karnataka. Bangalore Electricity Supply Company (BESCOM)announced that, Four hours of load shedding in Bengaluru city from Wednesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X