കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭ പാട്ടീലും കലാമും; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി പറയുന്നത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് എതിര്‍പ്പുകളില്ലാതെ ഏകകണ്ഠമായി നടത്താണ് ഭരണകക്ഷിയിലെ പ്രമുഖരായ ബിജെപിയുടെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

നേരത്തെ അബ്ദുള്‍ കലാം, പ്രതിഭ പാട്ടീല്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുമ്പോള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നും ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചതെന്നും ബിജെപി പറയുന്നു. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവിനെതിരെ അന്ന് ആരോപണമുണ്ടായിരുന്നതും ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്.

bjp-logo

എന്നാല്‍, പ്രതിപക്ഷവുമായി സമവായമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി ചര്‍ച്ച നടത്തുന്നത് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള അവരുടെ നിലപാട് അറിയാനാണ്. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുമായി ആലോചിച്ച് സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.

അതേസമയം, സ്ഥാനാര്‍ഥി ആരെന്നു പറയാതെ സമവായ ചര്‍ച്ചയില്‍ അര്‍ഥമില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. എന്‍ഡിഎ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണെങ്കിലും രാഷ്ട്രപതി നിയമനം തെരഞ്ഞെടുപ്പില്ലാതെ നടത്താനായാല്‍ അത് സര്‍ക്കാരിന് നേട്ടമാകും. പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്നയാളെ പരിഗണിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Pratibha Patil, Kalam key points in BJP-Cong talks on presidential poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X