കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി!!! ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്!!

ഇവാങ്ക ട്രംപിനെ സംരഭകത്വ ഉച്ചക്കോടിക്കായി ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കൻ സന്ദർശനത്തിനു ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും കുടംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോദിയുടെ ക്ഷണം പ്രസിഡന്റ് ഡെണാൾഡ് ട്രംപ് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ അറിയിച്ചിട്ടുണ്ട്. അതെ സമയം സന്ദർശന തീയതി അടക്കുമുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നു ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

റോസ് ഗാർഡനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന് മോദിയുടെ ക്ഷണം. വൈറ്റ്ഹൗസിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ട്രംപിനോടും രാജ്യത്തെ പ്രഥമ വനിതയോടും നന്ദി പറയുന്നുവെന്നും നോദി വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഭീകരവാദവും മതമൗലികവാദവും എന്നിവ അടക്കമുള്ളവ തങ്ങൾ ചർച്ച ചെയ്തുവെന്നും മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

modi

അമേരിക്കയും വൈറ്റ് ഹൗസും സന്ദർശിച്ചതിൽ വളരെ നന്ദിയുണ്ടെന്നും പ്രധാനമന്ത്രിയേയും ഇന്ത്യക്കാരോയും അഭിവാദ്യം ചെയ്യുന്നതിൽ താൻ ആവേശഭരിതനാണെന്നും ട്രംപ് വ്യക്തമാക്കി.കൂടാതെ ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിന് സംരഭകത്വ ഉച്ചക്കോടിക്കായി ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇവാങ്ക ക്ഷണം സ്വീകരിക്കുമെന്നാണ് താൻ കരുതുന്നതെന്നും മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തൊട്ടു പിന്നാലെ മോദിക്കു നന്ദി അറിയിച്ചു കൊണ്ടുള്ള ഇവാങ്കയുടെ ട്വീറ്റ് എത്തി.അമേരിക്കൻ ബിസിനസ് രംഗത്തെ പ്രമുഖയും മുൻ ഫാഷൻ മോഡലുമാണ് ഇവാങ്ക ട്രംപ്.

English summary
Prime Minister Narendra Modi today extended a warm invitation to President Donald Trump and his family to visit India. "I would like to invite you to India, along with your family. And I hope that you will give me the opportunity to welcome you and host you in India," Modi said in his remarks, standing along side Trump at the White House's Rose Garden.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X