രണ്ടായിരം രൂപയുടെ പുതിയ കറന്‍സികളും ഉടന്‍ നിരോധിച്ചേക്കും? പറഞ്ഞത് ആരെന്നറിയാമോ....

രാജ്യത്തെ കള്ളപ്പണക്കാരെ കുടുക്കിയ പ്രധാനമന്ത്രിയുടെ നോട്ട് നിരോധിക്കല്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നാണ് ബാബാരാംദേവ് പറഞ്ഞത്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

റായ്പൂര്‍: പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സികളും ഭാവിയില്‍ നിരോധിച്ചേക്കുമെന്ന് യോഗാചാര്യന്‍ ബാബാരാംദേവ്. ഉയര്‍ന്ന മൂല്യമുള്ള തുകയുടെ നോട്ടുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നത് പഴയ സാഹചര്യം വീണ്ടും ഉണ്ടാക്കാന്‍ ഇടയാക്കും, അതിനാല്‍ 2000 രൂപയുടെ അച്ചടിയും ഭാവിയില്‍ അവസാനിപ്പിക്കാനാണ് സാധ്യതയെന്നാണ് ബാബാ രാംദേവ് പറഞ്ഞത്.

1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച ബാബാ രാംദേവ്, കാഷ്‌ലെസ്സ് സമ്പദ് വ്യവസ്ഥയെന്ന സ്വപ്‌നം കൈവരിക്കാന്‍ രാജ്യത്തിന് അധികനാള്‍ വേണ്ടിവരില്ലെന്നും പറഞ്ഞു. ഭിലായില്‍ മൂന്ന് ദിവസങ്ങളായി സംഘടിപ്പിക്കുന്ന യോഗ ശിവിര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ബാബാ രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

അച്ചടി നിര്‍ത്തും...

ഉയര്‍ന്ന മൂല്യമുള്ള തുകയുടെ നോട്ടുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നത് പഴയ സാഹചര്യമ ഉണ്ടാക്കാന്‍ ഇടയുള്ളതിനാലാണ് 2000 രൂപയുടെ അച്ചടി ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബാരാംദേവ് പറയാന്‍ കാരണം.

മോദി ചെയ്തത് നല്ല കാര്യം...

രാജ്യത്തെ കള്ളപ്പണക്കാരെ കുടുക്കിയ പ്രധാനമന്ത്രിയുടെ നോട്ട് നിരോധിക്കല്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നാണ് ബാബാരാംദേവ് പറഞ്ഞത്.

കാഷ്‌ലെസാവും....

കാഷ്‌ലെസ് എക്കണോമി എന്ന സ്പനത്തിലേക്കുള്ള യാത്രയിലാണ് നമ്മുടെ രാജ്യം, സമീപഭാവിയില്‍ തന്നെ പൂര്‍ണ്ണമായും കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലെത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അച്ഛാദിന്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയ ബാബാരാംദേവ്, അച്ഛാദിന്‍ സാധ്യമാക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും, പൊതുജനങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലെ അച്ഛാദിന്‍ സാധ്യമാകൂ എന്നും പറഞ്ഞു.

English summary
Printing Of Rs. 2,000 Notes Should Be Stopped In Future: Baba Ramdev
Please Wait while comments are loading...