കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേത്തിയില്‍ പ്രിയങ്ക സ്മൃതി ഇറാനി ഏറ്റുമുട്ടല്‍

  • By Anwar Sadath
Google Oneindia Malayalam News

അമേത്തി: അമേത്തിയുടെ വികസനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയും കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാക്കേറ്റം. കഴിഞ്ഞദിസവം രാഹുലിന്റെ മണ്ഡലമായ അമേത്തി സന്ദര്‍ശിച്ചശേഷം സ്മൃതി ഇറാനി കോണ്‍ഗ്രസിനെയും രാഹുലിനേയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിയങ്ക സ്മൃതി ഇറാനിക്കെതിരെ രംഗത്തെത്തി.

അമേത്തിയിലെ വികസനത്തിന്റെ പേരില്‍ രാഹുലിനെ വിമര്‍ശിക്കുന്ന സ്മൃതി ഇറാനി അമേത്തിയിലെ ഐഐഐടിയുടെ കാര്യത്തില്‍ എന്തു നടപടിയാണെന് എടുത്തതെന്ന് വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രിയായിട്ടും സ്മൃതി ഇറാനി അമേത്തിയിലെ വിദ്യാഭ്യാസ സ്ഥാപനത്തെ അവഗണിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

priyankagandhismritiirani

2005ല്‍ ഐഐഐടി തുടക്കമിട്ടെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇത് സ്മൃതി ഇറാനി ഇടപെട്ട് നടത്തിത്തരണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തോറ്റയാളോട് തെരഞ്ഞെടുപ്പില്‍ ജയിച്ചയാള്‍ വികസനം കൊണ്ടുത്തരണമെന്ന് പറയുന്നത് എന്ത് ആശ്ചര്യജനകമാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.

കഴിഞ്ഞദിവസം അമേത്തി സന്ദര്‍ശിച്ച സ്മൃതി ഇറാനി 25,000 സ്ത്രീകള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അമേത്തിയുടെ മകള്‍ എന്നാണ് സ്മൃതി സ്വയം വിശേഷിപ്പിച്ചത്. അമേത്തിയില്‍ രാഹുല്‍ ഗാന്ധി നടത്തുന്നതിനേക്കാള്‍ വികസനം സ്മൃതി ഇറാനി ചെയ്യുന്നുണ്ടെന്ന് ബിജെപിയും അവകാശപ്പെടുന്നുണ്ട്.

English summary
Priyanka Gandhi slams Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X