കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്ഫോടന കേസ്!!! മുൻ ജഡ്ജിയുടെ വെളിപ്പെടുത്തൽ!!! അന്വേഷണം നടന്നത് തെളിവുകളില്ലാതെ

സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം തടത്താൻ നിയോഗിച്ച ജൂഡീഷ്യൽ എൻക്വയറി കമ്മീഷന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ.

  • By Ankitha
Google Oneindia Malayalam News

മുംബൈ: 1993ലെ ​മും​ബൈ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ സുപ്രീംകോടതി ജഡ്ജി ബി.എൻ ശ്രീകൃഷ്ണ . സ്ഫോടന കേസിന്‍റെ അന്വേഷണം നടന്നത് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ദേശീയ മാധ്യമമായ ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ ബി.എൻ ശ്രീകൃഷ്ണ ഇക്കാര്യം വെളിപ്പെടുത്തി.

യുവാവിന്റെ പ്രണയാഭ്യർഥന നിരസിച്ചു!! പിന്നെ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്!!!യുവാവിന്റെ പ്രണയാഭ്യർഥന നിരസിച്ചു!! പിന്നെ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്!!!

ബാഹുബലിയുടെ പതനം മോഹന്‍ലാലിന്റെ മുന്നില്‍ മാത്രം!അമ്പത് ദിവസം കൊണ്ട് നേടിയത് എത്ര കോടിയാണെന്നറിയണോ?

സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം തടത്താൻ നിയോഗിച്ച ജൂഡീഷ്യൽ എൻക്വയറി കമ്മീഷന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ. കമ്മീഷന്റെ ശിപാർശകൾ പൂർണമായി നടപ്പാക്കാൻ സാധിക്കില്ല. ഇക്കാര്യം നിരവധി തവണ താൻ വ്യക്തമാക്കിയതുമാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് അന്ന് അന്വേഷിക്കാൻ ഉണ്ടായിരുന്നത്. തെളിവുകളില്ലാതെയും സത്യം കണ്ടെത്താതെയുമാണ് ഭൂരിപക്ഷ കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയത്. കേസുകളുടെ അന്വേഷണവും ചോദ്യം ചെയ്യലും ഈ വിധത്തിലാവുമ്പോൾ പൂർണ നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

mumbai 1993 blast

1993 മാർച്ച് 12ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടനമുണ്ടായി. ഇതിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സ്ഫോടനത്തിൽ 27 കോടിയേളം രുപയുടെ നശനഷ്ടമാണ് നഗരത്തിനുണ്ടായത്

English summary
As the country awaits the last leg of verdict in the 1993 Bombay bomb blasts case from the TADA court, the former Supreme Court Judge, Justice (Retd) BN Srikrishna, who had headed the judicial inquiry commission report on the blasts, told News18 that most of the investigations carried out in the case were without evidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X