കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മംഗലാപുരത്ത് നിന്നും പേടിച്ചോടുമോ?പിണറായി വിജയന് മുന്നറിയിപ്പുമായി സംഘപരിവാര്‍ പ്രകടനം

ശനിയാഴ്ച മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

  • By Afeef
Google Oneindia Malayalam News

മംഗളൂരു: മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിച്ച് മംഗളൂരുവില്‍ സംഘപരിവാര്‍ സംഘടനകളുടെ കൂറ്റന്‍ പ്രകടനം. ഫെബ്രുവരി 24 വെള്ളിയാഴ്ചയാണ് നഗരത്തില്‍ പ്രകടനം നടന്നത്. ബിജെപി, സംഘപരിവാര്‍ സംഘടനകളായ വിഎച്ച്പി, ബജ്‌റംഗ് ദള്‍, ശ്രീരാമ സേന, ഹിന്ദു ജാഗരണ്‍ വേദിക് എന്നിവയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

മംഗളൂരുവിലെ ജ്യോതി സര്‍ക്കിളില്‍ നിന്നും സെന്‍ട്രല്‍ മൈതാനം വരെയായിരുന്നു പ്രതിഷേധ പ്രകടനം. കൃഷ്ണ ജെ പലേമര്‍, ശോഭാ കരന്ദ്‌ലജെ തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ഫെബ്രുവരി 25 ശനിയാഴ്ച നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഒരു കാരണവശാലും പങ്കെടുപ്പിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. ശനിയാഴ്ച മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കൂറ്റന്‍ പ്രകടനം...

കൂറ്റന്‍ പ്രകടനം...

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സിപിഎമ്മിന്റെ നേതാവായ പിണറായി വിജയനെ ഒരു കാരണവശാലും മംഗളൂരുവിലെ മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. പരിപാടിയില്‍ പിണറായി വിജയനെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മംഗളൂരു നഗരത്തില്‍ പ്രകടനം നടന്നത്.

വെല്ലുവിളിച്ച് സിപിഎമ്മും...

വെല്ലുവിളിച്ച് സിപിഎമ്മും...

മതസൗഹാര്‍ദ്ദ റാലി നടക്കുന്ന ഫെബ്രുവരി 25 ശനിയാഴ്ച മംഗളൂരു നഗരത്തില്‍ ബന്ദിനും സംഘപരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സംഘപരിവാറിനെ വെല്ലുവിളിച്ച് സിപിഎമ്മും, ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ പരിപാടിയില്‍ പിണറായി പങ്കെടുക്കുമെന്നും, അത് തടയാന്‍ ധൈര്യമുള്ളവരെ കാണട്ടെയെന്നും വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐയും നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.

പോയി വന്നിട്ട് മറുപടി പറയാം...

പോയി വന്നിട്ട് മറുപടി പറയാം...

മംഗളൂരുവിലെ പരിപാടിയില്‍ മുന്‍ നിശ്ചയിച്ച പ്രകാരം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഘപരിവാര്‍ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മംഗളൂരുവില്‍ പോയി വന്നിട്ട് മറുപടി പറയാമെന്നാണ് പിണറായി പറഞ്ഞത്.

സൗകര്യം ചെയ്ത് കൊടുക്കുമെന്ന് മന്ത്രി...

സൗകര്യം ചെയ്ത് കൊടുക്കുമെന്ന് മന്ത്രി...

പിണറായി വിജയന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രിക്ക് വേണ്ട എല്ലാ സൗകര്യവും കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കുമെന്ന് മംഗളൂരു എംഎല്‍എയും മന്ത്രിയുമായ യുടി ഖാദര്‍ അറിയിച്ചു.

മുഖ്യമന്ത്രി മടങ്ങി...

മുഖ്യമന്ത്രി മടങ്ങി...

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ ഭോപ്പാലിലെത്തിയ പിണറായി വിജയനെതിരെയും സംഘപരിവാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇപ്പോള്‍ മംഗളൂരുവിലും പിണറായിയെ തടയുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എന്ത് തടസമുണ്ടായാലും മംഗളൂരുവിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സിപിഎം പറയുന്നത്.

English summary
Protest in Mangaluru against Kerala CM's visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X