കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂട്ടന്റെ മൂന്നാമത്തെ നിയമം മറക്കരുത് ശത്രുഘ്‌നന്‍ സിന്‍ഹ

  • By Aiswarya
Google Oneindia Malayalam News

ദില്ലി : നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെല്ലുവിളിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. തനിക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഹ പാര്‍ട്ടിയെ വെല്ലുവിളിച്ചു. തന്നെ ശിക്ഷിച്ചാല്‍ അതിന് അനന്തരഫലമുണ്ടാകുമെന്ന് സിന്‍ഹ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

shatrughan-sinha-never-liked-politics-pic1.jpg -

അടുത്തിടെ നടത്തിയ ചില പരാമര്‍ശങ്ങളടക്കം പാര്‍ട്ടിവിരുദ്ധ നീക്കങ്ങളുടെ പേരില്‍ സിന്‍ഹക്കെതിരെ ബിജെപി അച്ചടക്ക നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം.

തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ചില പ്രത്യേക താല്‍പ്പര്യങ്ങളുടെ പേരില്‍ അനൗദ്യോഗിക വാര്‍ത്താചാനലുകള്‍ പുറത്തുവിട്ട ആ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാനില്ല.

ആരും ന്യൂട്ടന്റെ മൂന്നാമത്തെ നിയമം മറക്കരുത്. 'ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ട്' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബീഹാര്‍ തെരഞ്ഞടുപ്പിന് മുന്നോടിയായി ശത്രുഘന്‍ സിന്‍ഹ ബിജെപിയില്‍ നിന്ന് രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Shatrughan Sinha, after a high hit rate in irking his party, has dared the BJP to punish him, with a warning on Twitter of a strike back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X