പഞ്ചാബില്‍ 'അകത്തുള്ളവരും പുറത്തുള്ളവരും' തമ്മിലുള്ള പോരാട്ടം! ഇത് കോണ്‍ഗ്രസ് തന്ത്രം

ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങുന്ന പഞ്ചാബില്‍ എഎപിയെ ലക്ഷ്യംവച്ചാണ് കിഷോറിന്റെ പ്രധാന പ്രചരണ തന്ത്രം. എഎപിയെ നേരിടാന്‍ അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള പോരാട്ട തന്ത്രമാണ് കിഷോര്‍ ഒരുക്കുന്നത്

  • Published:
Subscribe to Oneindia Malayalam

ചണ്ഡിഗഢ്: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട കനത്ത പരാജയം വെറുമൊരു വാക്കിന്റെ പുറത്തുണ്ടായതാണ്. സാമ്പത്തികത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കിയാല്‍ മതിയെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകളാണ് ബിഹാറില്‍ ബിജെപിയുടെ വിധി നിര്‍ണയിച്ചത്.

നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തയ്യാറാക്കിയ പ്രശാന്ത് കിഷോര്‍ ഭാഗവതിന്റെ വാക്കുകള്‍ കുറിക്ക് കൊള്ളുന്ന രീതിയില്‍ ഉപയോഗിച്ചതോടെ ബിഹാറില്‍ വിജയം നിതീഷിന് അനുകൂലമായി. നിതീഷ് കുമാറിനായി 'ബീഹാറി ബാഹറി' പോരാട്ട തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോര്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ഒരുക്കുന്നത്.

എഎപിക്കെതിരെ തന്ത്രം

ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങുന്ന പഞ്ചാബില്‍ എഎപിയെ ലക്ഷ്യംവച്ചാണ് കിഷോറിന്റെ പ്രധാന പ്രചരണ തന്ത്രം. എഎപിയെ നേരിടാന്‍ അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള പോരാട്ട തന്ത്രമാണ് കിഷോര്‍ ഒരുക്കുന്നത്.

ആയുധമാക്കുന്നത് സിസോദിയയുടെ വാക്കുകള്‍

പഞ്ചാബില്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞതിനെയാണ് കിഷോര്‍ പഞ്ചാബില്‍ ആയുധമാക്കുന്നത്. പഞ്ചാബില്‍ നടക്കുന്നത് അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുളള പോരാട്ടമാണെന്നാണ് കോണ്‍ഗ്രസ് ഇതിലൂടെ വരുത്തിത്തീര്‍ക്കാന്‍ ഒരുങ്ങുന്നത്.

കെജ്രിവാള്‍ മുഖ്യമന്ത്രിയാകും

കെജ്രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുമെന്ന് മുന്നില്‍ കണ്ട് തന്നെ വോട്ട് രേഖപ്പെടുത്തണമെന്നായിരുന്നു സിസോദിയയുടെ വാക്കുകള്‍. ജനുവരി 10ന് സിസോദിയ നടത്തിയ ഈ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസും അകാലി ദള്‍- ബിജെപി സഖ്യവും രംഗത്തെത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഇതിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയാകില്ലെന്ന് കെജ്രിവാള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പഞ്ചാബിയും പഞ്ചാബി അല്ലാത്തവരും

കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥ്ി അമരീന്തര്‍ സിങിനെയും പഞ്ചാബിന്റെ സ്വന്തം ലേബലില്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനാണ് കോണ്‍ഗ്രസ് തന്ത്രം. ഈ ലേബലില്‍ പഞ്ചാബിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ തന്നെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പഞ്ചാബിനുള്ളിലുള്ളവരും പുറത്തുള്ളവരും എന്ന രീതിയിലാണ് കോണ്‍ഗ്രസിനായി പോരാട്ട തന്ത്രം മെനഞ്ഞിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ കൂട്ട്

സമൂഹമാധ്യമങ്ങലിലൂടെയുളള പ്രചരണം, റാലികള്‍, വീടുകള്‍ തോറും ചെന്നുള്ള പ്രചരണം എന്നിവയാണ് കോണ്‍ഗ്രസിനായി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ പാേരാട്ടം പഞ്ചാബിന് അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലാണെന്ന് ജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതി. കൂടാതെ കാര്‍ട്ടൂണ്‍, സ്‌കെച്ച്, മുദ്രാവാക്യങ്ങള്‍ എന്നിവയിലൂടെയും ഈ ആശയം ജനങ്ങളിലേക്കെത്തിക്കും.

ബാദലിനെ നേരിടാന്‍

പുറത്തു നിന്നുള്ള എഎപിയെ നേരിടാന്‍ മാത്രമാണ് അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുളള പോരാട്ടമെന്ന തന്ത്രം . പ്രകാശ് സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍- ബിജെപി സഖ്യത്തെ നേരിടാന്‍ ഭരണ വിരുദ്ധ വികാരം തന്നെയാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. എസ്എഡി ഭരണം മോശമാണെന്നും പഞ്ചാബില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാനായില്ലെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും.

English summary
Kishor is now planning to give AAP leader Manish Sisodia’s recent statement on Arvind Kejriwal as the chief ministerial face of the party a similar spin. he has started an ‘outsider vs insider’ debate in Punjab.
Please Wait while comments are loading...