രാഷ്ട്രീയക്കാര്‍ മാത്രമല്ല, പഞ്ചാബില്‍ ഒരു കൈനോക്കാന്‍ ഇവരും!

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ പോലീസ് ഉദ്യോഗസ്ഥരും സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നവരും ഇത്തവണ പഞ്ചാബ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്നുണ്ട്.

  • Published:
Subscribe to Oneindia Malayalam

ഛണ്ഡിഗഢ്: ഫെബ്രുവരി നാലിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് പഞ്ചാബ്. കോണ്‍ഗ്രസിനും ബിജെപിക്കും ശിരോമണി അകാലി ദളിനും ഒപ്പം ആംആദ്മി പാര്‍ട്ടിക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്. ഇത്തവണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിനു പിറത്തു നിന്നും മത്സരാര്‍ഥികളുണ്ട്.

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ പോലീസ് ഉദ്യോഗസ്ഥരും സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നവരും ഇത്തവണ പഞ്ചാബ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്നുണ്ട്.ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, എഎപി തുടങ്ങിയ പ്രമുഖ പാര്‍ട്ടികളിലെ മുന്‍ നിര സ്ഥാനാര്‍ഥികളില്‍ ഇവരും ഉണ്ട്.

ശിരോമണി അകാലിദള്‍ ടിക്കറ്റില്‍ ഡെപ്യൂട്ടികമ്മിഷ്ണര്‍

മൊഹാലിയിലെ മുന്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍ തേജീന്ദര്‍ പാല്‍ സിങ് സിദ്ധു മത്സരിക്കുന്നത് ശിരോമണി അകാലിദള്‍ ടിക്കറ്റിലാണ്. മൂന്നു വര്‍ഷം മൊഹാലിയില്‍ ഡെപ്യൂട്ടി കമ്മിഷ്ണറായിരുന്നു സിദ്ധു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പഞ്ചാബ് മന്ദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം സിദ്ധു രാജി വച്ചു.

രാഷ്ട്രീയ പാരമ്പര്യം

രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് സിദ്ധു. പ്രമുഖ അകാലി ദള്‍ നേതാവും രാജ്യസഭ അംഗവുമായസുഖ്‌ദേവ് സിങ് ധിന്ദ്‌സയുടെ മരുമകനാണ് 59കാരനായ സിദ്ധു. മുന്‍ സൈനിക ഉദ്യോഗസ്ഥനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. 1989ലാണ് പഞ്ചാബ് സിവില്‍ സര്‍വീസിലേക്ക് സിദ്ധുവിനെ തിരഞ്ഞെടുത്തത്. 2012ലാണ് സിദ്ദു ഐഎഎസ് ഓഫീസറായത്.

അമരീന്തര്‍ സിങിനെ നേരിടാന്‍ ജെജെ സിങ്

ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥിയാണ് മുന്‍ ആര്‍മി ചീഫ് ജനറല്‍ ജെജെ സിങ്. പാട്യാലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമരീന്തര്‍ സിങിനെതിരെയാണ് ജെജെ സിങ് മത്സരിക്കുന്നത്. 71 കാരനായ ജെജെ സിങ്് അരുണാചല്‍ പ്രദേശ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് സിങ് എസ്എഡിയില്‍ ചേര്‍ന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ എസ്ആര്‍ കലേര്‍, ഡിഎസ് ഗുരു എന്നിവരും അകാലിദള്‍ ടിക്കറ്റില്‍ മത്സരിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

ആംആദ്മി ടിക്കറ്റില്‍ പോലീസ് ഉദ്യോഗസ്ഥര്‍

പഞ്ചാബ് ഭരിക്കുന്ന എസ്എഡി-ബിജെപി സഖ്യത്തെ നേരിടാന്‍ എഎപി രംഗത്തിറക്കിയിരിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് അര്‍ജുന അവാര്‍ഡ് ജേതാവ് കര്‍ട്ടാര്‍ സിങും സജ്ജന്‍ സിങ് ചീമയും. പഞ്ചാബില്‍ പോലീസ് സൂപ്രണ്ടായിരുന്നു രണ്ടാളും. ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് കര്‍ട്ടാര്‍ സിങ്. മുന്‍ ആര്‍മി ക്യാപ്റ്റനും ശൗര്യ ചക്ര ജേതാവുമായ ബിക്രം ജിത് സിങ്, റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ രാജ് കുമാര്‍, ക്യാപ്റ്റന്‍ ഗുര്‍ബീന്ദര്‍ സിങ് കാങ് എന്നിവരും എഎപി സ്ഥാനാര്‍ഥികളാണ്.

മുന്‍ ഐഎഎസ് ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

മുന്‍ ഐഎഎസ് ഓഫീസറായ കുല്‍ദീപ് സിങ് വൈദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ലുധിയാനയിലെ ഗില്‍ മണ്ഡലത്തില്‍ നിന്നാണ് കുല്‍ദീപ് സിങ് മത്സരിക്കുന്നത്. മോഗയിലെ ഡെപ്യൂട്ടി കമ്മീഷ്ണറായിരുന്നു കുല്‍ദീപ് സിങ് വൈദ്.

English summary
Former bureaucrats, ex-police officers and former army men have jumped into the election fray in Punjab as they try their luck in the high-stake assembly polls in the state on 4 February.
Please Wait while comments are loading...