സിദ്ദുവിനെ മെരുക്കാന്‍ കോണ്‍ഗ്രസിന്റെ പുതിയ വാഗ്ദാനം, വഴങ്ങിയെന്ന് സൂചന!

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്‍ക്കുന്ന നവ്‌ജ്യോത് സിങ് സിദ്ധുവിനെ മെരുക്കാന്‍ പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്.

  • Published:
Subscribe to Oneindia Malayalam

ദില്ലി: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്‍ക്കുന്ന നവ്‌ജ്യോത് സിങ് സിദ്ധുവിനെ മെരുക്കാന്‍ പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് വന്‍ വാഗ്ദാനം സിദ്ദുവിന് നല്‍കിയിരിക്കുന്നത്. സിദ്ദുവിനെ പഞ്ചാബ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകരിലൊരാളാക്കാമെന്നാണ് പുതിയ വാഗ്ദാനം.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധു നേരത്തെ കൂടുതല്‍ സീറ്റ് ചോദിച്ച് രംഗത്തെത്തിയിരുന്നു. ഇത് കോണ്‍ഗ്രസിന് ഏറെ തലവേദനയായിരുന്നു. ഭാര്യയ്ക്കും അടുത്ത അനുയായികള്‍ക്കും ഉള്‍പ്പെടെ നാലോ അഞ്ചോ സീറ്റ് വേണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. തുടര്‍ന്നാണ് കോണ്‍ഗ്രസ് സമ്മര്‍ദത്തിലായത്. ഇതിനു പിന്നാലെണ് പുതിയ അനുനയ തന്ത്രവുമായി രാഹുല്‍ രംഗത്തെത്തിയത്.

ബിജെപി വിട്ടതിനു പിന്നാലെ സിദ്ദു ആവാസി പഞ്ചാബി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇത് ഒരു രാഷ്ട്രീയ മുന്നണി ആയിരിക്കില്ലെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു.

സിദ്ദു രാഹുല്‍ കൂടിക്കാഴ്ച

വ്യാഴാഴ്ചയാണ് സിദ്ദു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി വിട്ട സിദ്ദു കോണ്‍ഗ്രിസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു. സിദ്ദു ബിജെപി വിട്ടതിനുപിന്നാലെ ഡിസിംബറില്‍ രാഹുല്‍ ഗാന്ധി സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം

ബിജെപി വിട്ടതിനു പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിച്ച സി്ദ്ദു പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. നേരത്തെ സിദ്ദു എഎപി സ്ഥാനാര്‍ഥിയാകുമെന്നും വിവരങ്ങളുണ്ടായിരുന്നു.

മുഖ്യപ്രചാരകന്‍

സിദ്ദുവിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം എഎപിയിലേക്ക് പോകുമെന്ന ആശങ്ക കോണ്‍ഗ്രിനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യ പ്രചാരകന്റെ റോള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുനയവുമായി എത്തിയത്.

എഎപി യുടെ വാഗ്ദാനം

സിദ്ദുവിനെ വട്ടമിട്ട് എഎപിയും രംഗത്തുണ്ടായിരുന്നു. പഞ്ചാബില്‍ എഎപി വിജയിച്ചാല്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നായിരുന്നു എഎപിയുടെയും വാഗ്ദാനം. ഇതും കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാം തീരുമാനമായിട്ടുണ്ടെന്നാണ് സൂചനകള്‍.

ഉപാധികളില്ല

കോണ്‍ഗ്രസില്‍ ചേരുന്നതിന് സിദ്ദു ഉപാധികളൊന്നും തന്നെ മുന്നോട്ടുവച്ചിട്ടില്ലെന്നാണ് പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്തര്‍ സിങ് പറയുന്നത്. സിദ്ദു ഉടന്‍ തന്നെ ഔദ്യോഗികമായി പാര്‍ട്ടി അംഗമാകുമെന്നും വിവരങ്ങളുണ്ട്. ഇതിനു വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം.

ഉപമുഖ്യമന്ത്രിയാകും

പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നാണ് പ്രധാന വാഗ്ദാനം. കൂടാതെ അമൃത്സര്‍ ഈസ്റ്റില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും വാഗ്ദാനമുണ്ട്. എന്നാല്‍ അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദുവോ ഭാര്യ നവ്‌ജ്യോത് കൗറോ മത്സരിക്കും.

English summary
The Congress has big plans for cricketer-turned-politician Navjot Singh Sidhu. Following a meeting with Rahul Gandhi, the Congress vice president, it was decided that Sidhu would be one of the star campaigners for the Congress
Please Wait while comments are loading...