വെറും നാലാഴ്ച,മയക്കു മരുന്ന് ദുരിതം അവസാനിപ്പിക്കും! പഞ്ചാബിന് കോണ്‍ഗ്രസിന്റെ വാഗ്ദാനം

അധികാരത്തിലെത്തിയാല്‍ നാലാഴ്ചയ്ക്കുളളില്‍ പഞ്ചാബിലെ മയക്കു മരുന്ന് ദുരന്തം അവഅവസാനിപ്പിക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

  • Published:
Subscribe to Oneindia Malayalam

ദില്ലി: ഫെബ്രുവരി നാലിന് ജനവിധിക്ക് ഒരുങ്ങുന്ന പഞ്ചാബിന് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ദില്ലിയില്‍ നടന്ന ചടങ്ങില്‍ മന്‍മോഹന്‍ സിങിനൊപ്പം അമരീന്തര്‍ സിങ്, രണ്‍ദീപ് സര്‍ജേവാല എന്നിവരും  പങ്കെടുത്തു.

വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും മുഖ്യപ്രാധാന്യം നല്‍കുന്നതായി പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. അധികാരത്തിലെത്തിയാല്‍ നാലാഴ്ചയ്ക്കുളളില്‍ പഞ്ചാബിലെ മയക്കു മരുന്ന് ദുരന്തം അവസാനിപ്പിക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

പഞ്ചാബിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തും

വളരെയധികം സാധ്യതകളുള്ള സംസ്ഥാനമാണ് പഞ്ചാബെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. എന്നാല്‍ നിലവിലെ സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം അവ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും സിങ് പറയുന്നു.

തീവ്രവാദത്തിന്റെ ഇര

പഞ്ചാബ് തീവ്രവാദത്തിന്റെ ഇരയാണെന്നും ഇതു കാരണം പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് തിരിച്ചടിയായിരിക്കുന്നതെന്നും മന്‍മോഹന്‍ സിങ്. ഈ തിരിച്ചടികള്‍ അതിജീവിച്ച് നല്ലൊരു നാളെ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് പഞ്ചാബിന്റെ മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.

വികസനത്തിലേക്കുളള ദീര്‍ഘവീക്ഷണം

വികസനത്തിലേക്കുള്ള ദീര്‍ഘവീക്ഷണമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് മന്‍മോഹന്‍ സിങ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭറണം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ചിട്ടുള്ള ആഘാതങ്ങള്‍ നീക്കി സമ്പദ്വ്യവസ്ഥയെ തിരിച്ചുപിടിക്കുമെന്നും മന്‍മോഹന്‍ സിങ് പറയുന്നു. കൃഷി, അടിസ്ഥാന സൗകര്യം എന്നിങ്ങനെ എല്ലാ മേഖലകളിലും വികസനം കൊണ്ടു വരുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

അമരീന്തര്‍ സിങ് കാഴ്ചപ്പാടുള്ള നേതാവ്

ക്യാപ്റ്റന്‍ അമരീന്തര്‍ സിങിനെപ്പോലെയുള്ളവരുടെ നേതൃത്വം ഇപ്പോഴാണ് പഞ്ചാബിന് ആവശ്യമെന്നും മന്‍മോഹന്‍സിങ് പറയുന്നു. വ്യക്തമായ കാഴ്്ചപ്പാടുള്ള നോതാവാണ് അമരീന്തര്‍ സിങെന്നും അദ്ദേഹം പറയുന്നു. ശിരോമണി അകാലിദള്‍- ബിജെപി സഖ്യത്തിന്റെ ഭറണത്തിലൂടെ പഞ്ചാബിന് ഉണ്ടായിരിക്കുന്ന നാശം നികത്താന്‍ അമരീന്തര്‍ സിങിന് മാത്രമെ കഴിയുകയുള്ളൂവെന്നും മന്‍മോഹന്‍ സിങ്.

പ്രകടനപത്രികയില്‍ പറയുന്നത് ഒമ്പത് പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പഞ്ചാബ് നേരിട്ടു കൊണ്ടിരിക്കുന്ന ഒമ്പത് പ്രധാന പ്രശ്‌നങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് അമരീന്തര്‍ സിങ് പറയുന്നു. ജല വിതരണം, മയക്കു മരുന്ന്, തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക, കാര്‍ഷിക കടം ഇല്ലാതാക്കുക, കര്‍ഷകരുടെ ക്ഷേമ പ്രവര്‍ത്തനം, വ്യവസായം, ബിസിനസ്, വൈദ്യുതി തുടങ്ങി ഒമ്പത് പ്രശ്‌നങ്ങളെ കുറിച്ചാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.

മയക്കു മരുന്നിന് ആദ്യ പരിഗണ

പഞ്ചാബിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മയക്കുമരുന്നെന്ന് അമരീന്തര്‍ സിങ് പറയുന്നു. അധികാരത്തിലെത്തിയാല്‍ നാലാഴ്ചയ്ക്കുള്ളില്‍ ഇത് അവസാനിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തൊഴിലില്ലായ്മയാണ് പഞ്ചാബിലെ മയക്കു മരുന്ന് ഉപയോഗത്തിന് പ്രധാന കാരണണെന്നും അദ്ദേഹം പറയുന്നു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഓരോ വീട്ടിലും ജോലി

പഞ്ചാബിലെ തൊഴിലില്ലായ്മ അവസാനിപ്പിക്കാന്‍ ഓരോ വീട്ടിലും ജോലി എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഇതു പ്രകാരം 55 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനാണ് പദ്ധതിയിടുന്നതെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ വീട്

വീടില്ലാത്ത പട്ടിക ജാതി, ദളിത് വിഭാഗക്കാര്‍ക്ക് സൗജന്യമായി വീട് വച്ച് നല്‍കുമെന്ന് അമരീന്തര്‍ സിങ് പറയുന്നു. 90 ദിവസത്തിനുള്ളില്‍ വ്യവസായ പദ്ധതി കൊണ്ടു വരുമെന്നും സംസ്ഥാനത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്നും അമരീന്തര്‍ സിങ് പറയുന്നു. പഠനം എളുപ്പമാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നും അമരീന്തര്‍ സിങ്.

English summary
Former prime minister Manmohan Singh, along with Congress leaders Amarinder Singh and Randeep Surjewala, released the party manifesto in New Delhi on Monday for the Punjab Assembly election 2017.
Please Wait while comments are loading...