കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിക്ക് കാനഡയില്‍ നിന്നും പിന്തുണ! പ്രചരണത്തിനായി എത്തിയത് 100 പേര്‍

കനേഡിയന്‍ ഇന്ത്യക്കാര്‍ എഎപിയുടെ പ്രചരണത്തിനായി ദില്ലി വിമാനത്താവളത്തിലെത്തി.ഇവര്‍ പഞ്ചാബിലെത്തി എഎപിക്കു വേണ്ടി പ്രചരണം നടത്തുമെന്നാണ് സൂചനകള്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പഞ്ചാബ് പിടിക്കാനൊരുങ്ങിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയുടെ നീക്കം. ഇതിന്റെ ഭാഗമായി 100 എന്‍ആര്‍ഐകളെയാണ് എഎപി രംഗത്തിറക്കിയത്. വ്യാഴാഴ്ചയാണ് നൂറ് കനേഡിയന്‍ ഇന്ത്യക്കാര്‍ എഎപിയുടെ പ്രചരണത്തിനായി ദില്ലി വിമാനത്താവളത്തിലെത്തിയത്.

ഇവര്‍ പഞ്ചാബിലെത്തി എഎപിക്കു വേണ്ടി പ്രചരണം നടത്തുമെന്നാണ് സൂചനകള്‍. ദില്ലിയിലെത്തിയ എന്‍ആര്‍ഐകളെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുതിര്‍ന്ന എഎപി നേതാവ് കുമാര്‍ വിശ്വാസും സ്വീകരണം നല്‍കി.

election

എഎപി ടീ ഷര്‍ട്ട് ധരിച്ചാണ് എന്‍ആര്‍ഐകള്‍ ദില്ലിയിലെത്തിയത്. നിരവധി എഎപി എംഎല്‍എമാരും ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എഎപി ഓവര്‍സീസ് വിങ് അംഗങ്ങളാണിവര്‍. ചലോ പഞ്ചാബ് എന്ന പേരില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എഎപിക്കുവേണ്ടി ഫണ്ട് സ്വരൂപിക്കുന്ന പല പദ്ധതികളും ഇവര്‍ ഓര്‍ഗനൈസ് ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

അധികാരത്തിലെത്തിയാല്‍ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് പഞ്ചാബിലെ യുവാക്കളെ രക്ഷിക്കുമെന്നും കര്‍ഷകര്‍ക്കായി കൂടുതല്‍ ഫണ്ട് കണ്ടെത്തുമെന്നും എഎപി പറയുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടാക്കി കൂടുതല്‍ വോട്ട് കണ്ടെത്താനാണ് എഎപിയുടെ ശ്രമം.

ഫെബ്രുവരി നാലിനാണ് പഞ്ചാബ് തിരഞ്ഞെടുപ്പ്. 117 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ നടക്കുന്നത്. ശിരോമണി അകാലി ദള്‍- ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നിവ തമ്മില്‍ ശക്തമായ ത്രികോണ മത്സര്ത്തിനാണ് സാധ്യത.

അതേസമയം പഞ്ചാബ് തിരഞ്ഞെടുപ്പിന് വിദേശത്തു നിന്ന് വന്‍തോതില്‍ പണം എത്തുന്നുണ്ടെന്ന വിവരങ്ങളെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അന്വേഷണം ശക്തമാതക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ മറവിലാണ് പണം എത്തുന്നതെന്നാണ് വിവരം.

English summary
Nearly 100 NRI supporters of AAP arrived in Delhi from Canada on Thursday morning, and were set to leave for Punjab soon to drum up support for the Arvind Kejriwal-led party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X