കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാന ജാട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Google Oneindia Malayalam News

ചണ്ഡീഗഡ്: ജാട്ടുകള്‍ക്കും മറ്റ് അഞ്ച് സമുധായങ്ങല്‍ക്കും ഹരിയാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്തു. പുതുതായി രൂപികരിച്ച പിന്നാക്ക വിഭാഗത്തിലെ സി ക്ലാസില്‍ ഉല്‍പ്പെടുത്തി ജാട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണ് കോടതി സ്‌റ്റേ ചെയ്തത്.

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാനയിലുണ്ടായ പ്രക്ഷോപങ്ങള്‍ക്ക് ശേഷം ഏര്‍പ്പെടുത്തിയ പത്ത് ശതമാനം സംവരണമാണ് ഇപ്പോള്‍ ഹൈക്കോടതി നിരോധിച്ചിരിക്കുന്നത്. പരിയാന നിയമസഭ പാസാക്കിയ ബാക്ക്വേഡ് ക്ലാസ് ആക്ട് 2016 ന്റെ ഭരണഘടനാ സാധുത ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഉത്തരവ്.

നിരോധിച്ചു

നിരോധിച്ചു

പുതുതായി രൂപികരിച്ച പിന്നാക്ക വിഭാഗത്തിലെ സി ക്ലാസില്‍ ഉള്‍പ്പെടുത്തി ജാട്ടുകള്‍ക്കും മറ്റ് അഞ്ച് വിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഏര്‍പ്പെടുത്തിയ പത്ത് ശതമാനം സംവരണമാണ് ഹൈക്കോടതി നിരോധിച്ചത്.

ബാക്ക്‌വേഡ് ക്ലാസ് ആക്ട് 2016

ബാക്ക്‌വേഡ് ക്ലാസ് ആക്ട് 2016

കഴിഞ്ഞ മാര്‍ച്ച് 29നാണ് ബാക്ക്‌വേഡ് ക്ലാസ് ആക്ട് 2016 നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയത്. ജാട്ടുകള്‍ക്ക് പുറമേ ജാട്ട് സിഖ്, ജാട്ട് മുസ്ലീം, ബിഷ്‌ണോയി, റോര്‍സ്, ത്യാഗി തുടങ്ങിയ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും 10 ശതമാനം സംവരണം ഉറപ്പ് വരുത്തുന്നതിനാണ് ബില്‍ പാസാക്കിയത്.

ജാട്ടുകള്‍ പിന്നാക്ക വിഭാഗമല്ല

ജാട്ടുകള്‍ പിന്നാക്ക വിഭാഗമല്ല

ഭിവാനി സ്വദേശിയായ മുരളീലാല്‍ ഗുപ്തയാണ് സംവരണം നിരോധിക്കണമെന്ന് പറഞ്ഞ് ഹര്‍ജി നല്‍കിയിരിക്കുന്നത്. റാം സിംഗും കേന്ദ്രസര്‍ക്കാര്രും തമ്മിലുള്ള കേസില്‍ സാമൂഹികമായോ രാഷ്ട്രീയമായോ വിദ്യാഭ്യാസപരമായോ ജാട്ടുകള്‍ പിന്നാക്ക വിഭാഗമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.

പ്രക്ഷോഭം

പ്രക്ഷോഭം

സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗങ്ങള്‍ സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നായിരുന്നു ജാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

English summary
The Punjab and Haryana high court on Thursday stayed the government’s Jat quota law, news channel NDTV reported.The law was challenged by petitioner Murari Lal Gupta by way of a public interest litigation (PIL).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X