കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖ്വിയെ ജയിലില്‍ അടച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് ഇന്ത്യയുടെ ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയെ തിരിച്ച് ജയിലില്‍ അടയ്ക്ക്... അല്ലെങ്കില്‍ അതിന്റെ ഫലം അനുഭവിച്ചോ.... ഇന്ത്യ പാകിസ്താന് നല്‍കിയ രഹസ്യ ഭീഷണിയായിരുന്നത്രെ ഇത്. ഇതിന്റെ ഫലമായിട്ടാണ് ലഖ്വിയെ വീണ്ടും അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകി ഉര്‍ റഹ്മാനെ ജാമ്യത്തില്‍ വിട്ടതിനോട് ഇന്ത്യയുടെ പ്രതികരണം ഇത്തവണ സാധാരണ ഗതിയില്‍ ഉണ്ടാകുന്നതുപോലെ ആയിരുന്നില്ല. അതല്‍പം രൂക്ഷമായിത്തന്നെ ആയിരുന്നു എന്നാണ് വിവരം.പൊതുസമാധാനം നിലനിര്‍ത്താനായി മൂന്ന് മാസത്തേയ്ക്കാണ് ലഖ്വിയെ ആദിലായിലെ ജയിലില്‍ അടച്ചത്. ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ലഖ്വി വീണ്ടും ജയിലിയേക്ക് എത്തുന്നത്.

zakiurrehmanlakhvi

ലഖ്വിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം പാകിസ്താനിലെത്തിയെന്നാണ് പറയപ്പെടുന്നത്. ലഖ്വിയെ വിട്ടയക്കുന്നതിന് വലി വില തന്നെ നല്‍കേണ്ടി വരും എന്നായിരുന്നത്രെ അദ്ദേഹം നല്‍കിയ സന്ദേശം.

പൊതുവേ ഇന്ത്യ ഇത്തരം കാര്യങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങള്‍ അത്രയേറെ ശക്തമാകാറില്ല. ഇതിന് മുമ്പ് പലപ്പോഴും സര്‍ക്കാരുകള്‍ പഴികേട്ടിട്ടുള്ളത് ദുര്‍ബലമായ പ്രതികരണങ്ങളുടെ പേരിലാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന ഇന്ത്യയുടെ നിരന്തര ആവശ്യങ്ങള്‍ പാകിസ്താന്‍ നിഷ്‌കരണം തള്ളുകയായിരുന്നു ഇത്രനാളും. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകള്‍ പോലും അവര്‍ മുംബൈ ഭീകരാക്രമണ കേസിന്റെ കാര്യ.ത്തില്‍ തളളിക്കളഞ്ഞു.

ഇപ്പോള്‍ തന്നെ കശ്മീരില്‍ ഇന്ത്യക്ക് നേരിടാന്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. ലഷ്‌കറിന്റെ നേതൃത്വത്തിലേക്ക് ലഖ്വി വീണ്ടും വരുന്നതോടെ കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാകും എന്ന് ഇന്ത്യക്ക് നന്നായി അറിയാം.

English summary
Put him back in jail or face the music: India's secret message to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X