കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അറിയുന്നുണ്ടോ? ഗുജറാത്തില്‍ പിള്ളേര്‍ക്ക് എഴുത്തും വായനയും അറിയില്ല,കണക്കില്‍ കണക്കാ!

ഇംഗ്ലീഷ് ഭാഷയിലും കുട്ടികളുടെ നിലവാരം ഏറെ താഴെയാണ്. കണക്കിന്റെ കാര്യത്തില്‍ ദയനീയമാണ് അവസ്ഥ. മൂന്നാംക്ലാസില്‍ കണക്ക് അറിയാവുന്നവര്‍ പതിനെട്ട് ശതമാനം മാത്രമാണ്.

  • By Gowthamy
Google Oneindia Malayalam News

അഹമ്മദാബാദ്: ഡിജിറ്റല്‍ പണമിടപാടിനും ഡിജറ്റല്‍ സാങ്കേതിക വിദ്യയ്ക്കും വാദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ വലിയൊരു ശതമാനം കുട്ടികള്‍ക്കും മാതൃഭാഷയായ ഗുജറാത്ത് ഭാഷപോലും അറിയില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഗുണോത്സവ് 2017ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്ന് ഗുജറാത്ത് മേനി പറയുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഒന്നാം ക്ലാസിലെ അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ക്കും ഗുജറാത്തി അക്ഷരങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല.

ഇംഗ്ലീഷ് ഭാഷയിലും കുട്ടികളുടെ നിലവാരം ഏറെ താഴെയാണ്. കണക്കിന്റെ കാര്യത്തില്‍ ദയനീയമാണ് അവസ്ഥ. മൂന്നാംക്ലാസില്‍ കണക്ക് അറിയാവുന്നവര്‍ പതിനെട്ട് ശതമാനം മാത്രമാണ്.

students

776 ഗ്രാമങ്ങളിലെ 644 സര്‍ക്കാര്‍ സ്‌കൂളുകളിലാണ്
പഠനം നടത്തിയിരിക്കുന്നത്. ഗുജറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും കണക്കിലുമുള്ള കുട്ടികളുടെ ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മാതൃഭാഷ അറിയാത്തവരുടെ കണക്ക് ഇങ്ങനെയാണ്. അഞ്ചാം ക്ലാസില്‍ 47 ശതമാനം പേര്‍ക്കും ആറാം ക്ലാസില്‍ 45 ശതമാനം പേര്‍ക്കും ഏഴാം ക്ലാസില്‍ 31 ശതമാനം പേര്‍ക്കും ഗുജറാത്തി ഭാഷ അറിയില്ല. എട്ടാം ക്ലാസില്‍ മാതൃഭാഷ അറിയാത്തവരുടെ എണ്ണം 23.4 ശതമാനമാണ്. 65.2 ശതമാനത്തിന് ഹരണവും ഗുണവും അറിയില്ല. 62.4 ശതമാനം കുട്ടികള്‍ക്കും ഇംഗ്ലീഷിലെ ലളിതമായ വാചകം പോലും വായ്ക്കാന്‍ അറിയില്ല.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കാര്യവും തഥൈവ തന്നെയാണ്. 31.9 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് സ്വകാര്യ സ്‌കൂളില്‍ രണ്ട് സംഖ്യകള്‍ തമ്മില്‍ കുറയ്ക്കാന്‍ അറിയുന്നത്.

സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യത്തിന്റെ സ്ഥിതിയും പരിതാപകരമാണ്. ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാത്തതിനാല്‍ താഴ്ന്ന ക്ലാസുകളിലെ പകുതിയിലധികം കുട്ടികളും മറ്റ് ക്ലാസുകാരോടൊപ്പമാണ് ഇരിക്കുന്നത്. അധ്യാപകര്‍ക്കും നിലവാരം കുറവാണെന്നാണ് വ്യക്തമായിരിക്കുന്നത്. പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ഥികളോടും അധ്യാപകര്‍ക്ക് നിഷേധാത്മക സമീപനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പതിനാറ് വയസുവരെ പ്രായമുള്ള പതിമൂവായിരത്തോളം കുട്ടികളിലായിരുന്നു സര്‍വെ നടത്തിയത്.

English summary
quality of education in gujarath. students don't know mother tongue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X