കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് പരേഡിന് കെജ്രിവാളിന് ക്ഷണമില്ല?

Google Oneindia Malayalam News

ദില്ലി: ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരേഡിന് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് പരാതി. തന്നെ റിപ്പബ്ലിക് പരേഡിന് ക്ഷണിച്ചിട്ടില്ല എന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നും കെജ്രിവാള്‍ ശനിയാഴ്ച പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരെ പരേഡിന് ക്ഷണിക്കണമെന്ന് പ്രോട്ടോക്കോളിലില്ല എന്നാണ് ബി ജെ പി ദില്ലി മുന്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് നല്‍കിയ മറുപടി.

റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് ക്ഷണം അയക്കുന്നത്. കെജ്രിവാളിന്റെ ആവശ്യം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് - ബി ജെ പി വക്താവ് നരസിംഹ റാവു പറഞ്ഞു. പ്രോട്ടോക്കോള്‍ പ്രകാരം ദില്ലിയില്‍ നിന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി അല്ലെങ്കില്‍ ആക്ടിംഗ് മുഖ്യമന്ത്രി എന്നിവര്‍ക്കാണ് ക്ഷണം അയക്കുക.

kejriwal

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യേക ക്ഷണം അയക്കാറുണ്ട്. അത് കെജ്രിവാളിനും കിട്ടും. പക്ഷേ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണം അയക്കണം എന്ന് ചട്ടം പറയുന്നില്ല. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥി ആയി എത്തുന്നത്. 45000 സുരക്ഷാ ഭടന്മാരും 15000 സി സി ടി വി ക്യാമറകളുമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ച 10 മണിയോടെ പ്രത്യേക വിമാനത്തില്‍ ഒബാമ ദില്ലിയിലെത്തും. വിമാനത്താവളത്തില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കാണ് ഒബാമ പോകുക. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ജനുവരി 26 ന് രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് സാക്ഷിയാകും. 27 ന് തിരിച്ചുപോകും.

English summary
The chief ministerial candidate of the AAP and former Delhi chief minister on Saturday said he has not been invited to attend the Republic Day parade Jan 26, where the US President Barack Obama will be the chief guest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X