കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അങ്കത്തിന് തയ്യാറായിക്കോ, നിങ്ങളെ തുരത്താന്‍ സഖ്യം റെഡി; തന്ത്രം അഖിലേഷും പ്രിയങ്കയും വക

മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കാണ് സഖ്യ പ്രഖ്യാപനം വൈകാന്‍ കാരണം.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ബിജെപിയെ മുഖ്യശത്രുവാക്കി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍ തേരോട്ടം നടത്താന്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൂടന്‍ വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്നു വരുന്നത്.

രാഹുല്‍ അല്ല പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഭാഗം നിര്‍വഹിക്കുകയെന്നും റിപോര്‍ട്ടുണ്ട്. അഖിലേഷിനൊപ്പം ഭാര്യ ഡിംപിളുമുണ്ടാവും. എന്നാല്‍ എല്ലാം ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ നടക്കൂ. സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കാണ് പ്രഖ്യാപനം വൈകാന്‍ കാരണം.

എസ്പിയിലെ തര്‍ക്കമാണ് പ്രശ്‌നം

പാര്‍ട്ടിയുടെ നിയന്ത്രണം തനിക്ക് കിട്ടുമോ എന്നറിഞ്ഞ ശേഷം മതി സഖ്യമെന്നാണ് അഖിലേഷിന്റെ നിലപാട്. എസ്പിയുടെ ചിഹ്നമായ സൈക്കിള്‍ തനിക്ക് തന്നെ കിട്ടണമെന്നാണ് അദ്ദേഹത്തിന്റെ വാദം. പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായംസിങുമായുള്ള പ്രശ്‌നത്തില്‍ മഞ്ഞുരുക്കത്തിന് കളമൊരുങ്ങിയത് അഖിലേഷിന് പ്രതീക്ഷയാണ്.

സൈക്കിള്‍ അഖിലേഷിന് കിട്ടുമോ?

യഥാര്‍ഥ സമാജ്‌വാദി പാര്‍ട്ടി തങ്ങളുടേതാണെന്നും സൈക്കിള്‍ തങ്ങള്‍ക്ക് കിട്ടണമെന്നും അഖിലേഷ് പക്ഷവും മുലായം വിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച തീരുമാനമെടുക്കും. തീരുമാനം അഖിലേഷിന് അനുകൂലമായാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ പ്രഖ്യാപനം പിന്നെ വൈകില്ല.

കോണ്‍ഗ്രസിന് തടസമില്ല

മതനിരപേക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിട്ടുണ്ട്. ഇത് എസ്പിയുമായുള്ള സഖ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഖിലേഷും രാഹുലും മുന്നിലേക്ക് വന്നാല്‍ താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദീക്ഷിത് അറിയിച്ചിരുന്നു.

പ്രഖ്യാപനം ഈ ആഴ്ച

അഖിലേഷ് യാദവ് കഴിഞ്ഞ മാസം പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാമെന്ന് ഇരുവരും തമ്മില്‍ ധാരണയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. രാഹുലിന്റെ വിദേശയാത്ര കഴിഞ്ഞാല്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇരുവരും ധാരണയിലെത്തിയിരുന്നു. സാഹചര്യം ഒത്തുവന്നാല്‍ സഖ്യ പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടാവുമെന്ന് ഇരുപാര്‍ട്ടി വൃത്തങ്ങളും അറിയിച്ചു.

കോണ്‍ഗ്രസിന് 105 സീറ്റ് വേണം

403 അംഗ നിയമസഭയില്‍ 105 സീറ്റാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച നടക്കണം. കോണ്‍ഗ്രസ് സഖ്യം സമാജ്‌വാദി പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അഖിലേഷിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ മുലായത്തിന്റെ നിലപാട് മറിച്ചാണ്. സഖ്യം നിലവില്‍ വന്നാല്‍ യുപി പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ബിജെപിക്ക് കനത്ത വെല്ലുവിളിയാവും.

English summary
The Congress-Samajwadi Party alliance may not have been formally announced yet, but the two parties appeared on Tuesday to be racing ahead with their plans to kickstart a joint election campaign led by Gandhi siblings Rahul and Priyanka, along with Akhilesh and Dimple Yadav, later this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X