കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് റാലി: ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി, മോദിക്ക് രൂക്ഷ പരിഹാസം

ഉത്തരാഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷമല്ല ഉള്ളതെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ജനങ്ങളെ ചിന്തിപ്പിച്ചേക്കും.

ഉത്തരാഖണ്ഡില്‍ നടന്ന റാലിയില്‍ ശക്തമായ ഭാഷയിലാണ് രാഹുല്‍ ബിജെപിയെ വിമര്‍ശിച്ചത്. ആര്‍എസ്എസിനെയും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം കളിയാക്കി.

മോദി കോമാളിയായി മാറി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കലണ്ടറില്‍ തന്റെ ചിത്രം വച്ച് പ്രചരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോമാളിയായി മാറിയെന്ന് രാഹുല്‍ പരിഹസിച്ചു.

ഇനി ശ്രീരാമനായും കാണേണ്ടിവരും

അടുത്തതായി ശ്രീരാമന്റെ ചിത്രത്തിന്റെ സ്ഥാനത്ത് മോദി തന്റെ ഫോട്ടോ വച്ച് പുറത്തിറക്കിയാലും അദ്ഭുതപ്പെടേണ്ടതില്ല.

 ആര്‍എസ്എസിനും വിമര്‍ശനം

ആര്‍എസ്എസിനെയും രാഹുല്‍ വെറുതെവിട്ടില്ല. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കഴിഞ്ഞ 52 വര്‍ഷമായി ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല. അവരാണ് ഇപ്പോള്‍ വലിയ ദേശസ്‌നേഹം കാണിച്ച് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്.

എന്താണ് ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെയും ആര്‍എസ്എസിന്റെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സ്ത്രീകളോടും ജവാന്‍മാരോടും കര്‍ഷകരോടും തൊഴിലാളികളോടും പ്രതിസന്ധിഘട്ടങ്ങൡ ഭയപ്പെടരുതെന്നാണ് ഗാന്ധി പറഞ്ഞിട്ടുള്ളത്. എന്നാല്‍ മോദി ജനങ്ങളെ പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കീറിയ വസ്ത്രം കാണിച്ചു

പ്രസംഗത്തിനിടെ തന്റെ വസ്ത്രത്തിന്റെ പോക്കറ്റ് കീറിയത് രാഹുല്‍ ഉയര്‍ത്തിക്കാണിച്ചു. മോദിയെപ്പോലെ കോടികളുടെ സ്യൂട്ടണിഞ്ഞല്ല താന്‍ സഞ്ചരിക്കാറെന്നും പാവങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ചര്‍ക്കയുടെ ഗന്ധം

ഗാന്ധി ചര്‍ക്കയില്‍ വസ്ത്രം നെയ്‌തെടുക്കുമ്പോള്‍ അതിനു പാവങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടായിരുന്നു. രാജ്യത്തെ പാവപ്പെട്ടവരെയാണ് ഇത് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രത്തിനു പകരം മോദി തന്റെ ചിത്രം നല്‍കിയത് അപഹാസ്യമാണ്. 50 വന്‍കിട ബിസിനസുകാരെയാണ് ഈ ചിത്രം ഓര്‍മിപ്പിക്കുന്നത്.

മോദിയാണ് ഇപ്പോള്‍ വലിയ ബ്രാന്‍ഡ്

രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡായി മോദി മാറിയിക്കുകയാണ്. ഭരിക്കാനല്ല, മറിച്ച് സ്വയം പ്രമോട്ട് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്ന

ആര്‍ബിഐയെ തകര്‍ത്തത് ബിജെപി

സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ റിസര്‍വ് ബാങ്കിനെ കൂടുതല്‍ ശക്തമാക്കിയത് കോണ്‍ഗ്രസാണ്. എന്നാല്‍ നോട്ട് നിരോധനത്തിലൂടെ മോദി ഒരു മിനിറ്റിനകം ഇതിനെ കൊല ചെയ്തു.

ഒരു റാങ്ക്, ഒരു പെന്‍ഷന്‍, ഉടന്‍ തീരുമാനം വേണം

നോട്ട് നിരോധനം കൊണ്ടുവന്നതു പോലെ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു.

English summary
Addressing party workers in poll-bound Uttarakhand, Congress vice-president Rahul Gandhi launched a blistering attack on the Rashtriya Swayamsevak Sangh, saying that the right-wing group did not respect and hoist the national flag at its Nagpur headquarters for 52 years after independence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X