കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അവധി നീട്ടി; തിരിച്ചെത്തുന്നതോടെ പ്രസിഡന്റാകും

  • By Gokul
Google Oneindia Malayalam News

ദില്ലി: അവധിയില്‍ പ്രവേശിച്ചിരിക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ അവധി വീണ്ടും നീട്ടി. ഏപ്രില്‍ പത്തിന് തിരിച്ചെത്തുമെന്ന് കരുതപ്പെട്ടിരുന്ന രാഹുല്‍ ഏപ്രില്‍ ഇരുപതോടെ മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധി തന്റെ അജ്ഞാതവാസം നീട്ടിയെടുക്കുന്നത്. തിരിച്ചെത്തുന്നതോടെ രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ ഗാന്ധി അമ്മ സോണിയാ ഗാന്ധിയുടെ അനുവാദത്തോടെ അവധിയില്‍ പ്രവേശിക്കുന്നത്. മാനസികമായി തളര്‍ന്ന അവസ്ഥയിലുള്ള രാഹുല്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാനായാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാളിതുവരെ ആയിട്ടും രാഹുല്‍ എവിടെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

rahul-gandhi

രാഹുല്‍ തായ്‌ലന്‍ഡിലേക്ക് പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ പിന്നീട് മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നതാണ് ഒടുവിലത്തെ വാര്‍ത്ത. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയാണ് രാഹുല്‍ ഗാന്ധിയെ മാനസികമായി തകര്‍ത്തത്. തോല്‍വി രാഹുലിന്റെ പിടിപ്പുകേടിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍വരെ കുറ്റപ്പെടുത്തി.

നേതാക്കളുടെ കുറ്റപ്പെടുത്തലിന് പിന്നാലെ അമ്മ സോണിയാ ഗാന്ധിയും രാഹുലിനെ വിമര്‍ശിച്ചതോടെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഉത്തരവാദിത്വങ്ങള്‍ ഇട്ടെറിഞ്ഞ് രാഹുല്‍ അവധിയില്‍ പോയത് പല കോണ്‍ഗ്രസുകാരും വിമര്‍ശിച്ചിരുന്നു. രാഹുലിനെ കാണിനില്ലെന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ രാഹുലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങുകയാണ് നേതൃത്വം.

English summary
Rahul Gandhi may come back on April 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X