കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ചൈനീസ് അംബാസിഡറുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ്..ചൈന പോസ്റ്റ് ഡിലീറ്റ് ചെയ്തു

സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജേവാല

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ശരിയാണെന്ന് കോണ്‍ഗ്രസ്. ശനിയാഴ്ച രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ചൈനീസ് വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയിരുന്നെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ആദ്യം കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. ബിജൈപി അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമല്ല.

ഒടുവിൽ എസ്എഫ്ഐ വാ തുറന്നു! സ്വാശ്രയ ഫീസ് കുറയ്ക്കണം, പിണറായി സർക്കാർ എല്ലാം അട്ടിമറിക്കുന്നു...ഒടുവിൽ എസ്എഫ്ഐ വാ തുറന്നു! സ്വാശ്രയ ഫീസ് കുറയ്ക്കണം, പിണറായി സർക്കാർ എല്ലാം അട്ടിമറിക്കുന്നു...

 rahulgandhi

രാഹുല്‍ ഗാന്ധിയും ചൈനീസ് അംബാസഡറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും മാധ്യമങ്ങള്‍ ഇതേക്കുറിച്ച് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. എന്‍എസ്എ മേധാവി ശിവ് ശങ്കര്‍ മേനോനും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് സൂര്‍ജേവാല വ്യക്തമാക്കി.

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്.

English summary
Rahul Gandhi met Chinese ambassador as Sikkim stand-off continues, his party confirsm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X