കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം തള്ളിയ കോണ്‍ഗ്രസ് സമ്മതിച്ചു, രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയെ സന്ദര്‍ശിച്ചു! എന്തിന്?

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: ചൈനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും രൂക്ഷായിരിക്കുന്ന സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ കോണ്‍ഗ്രസ് ആദ്യം നിഷേധിക്കുകയായുരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയെ സന്ദര്‍ശിച്ചതായി കോണ്‍ഗ്രസ് സ്ഥിരീകരിക്കുകയായിരുന്നു.

എംഎം മണിയെ മന്ത്രിയാക്കാന്‍ കാരണം? എണ്ണിപ്പറയുന്ന യോഗ്യതകള്‍! ഇങ്ങനെയാണോ ഒരു മന്ത്രി??? എംഎം മണിയെ മന്ത്രിയാക്കാന്‍ കാരണം? എണ്ണിപ്പറയുന്ന യോഗ്യതകള്‍! ഇങ്ങനെയാണോ ഒരു മന്ത്രി???

രാഹുല്‍ ഗാന്ധിയുടെ ചൈനീസ് സ്ഥാനപതി സന്ദര്‍ശനം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് ആദ്യം ഇക്കാര്യം നിഷേധിച്ചത്. ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിരുന്നു.

ഊതിവീര്‍പ്പിക്കെണ്ട

ഊതിവീര്‍പ്പിക്കെണ്ട

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയെ സന്ദര്‍ശിച്ച കാര്യം കോണ്‍ഗ്രസ് സ്ഥിരീകരിച്ചെങ്കിലും അക്കാര്യം ഊതി വീര്‍പ്പിച്ച് അവതരിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

ചൈനീസ് എംബസി വെബ്‌സൈറ്റില്‍

ചൈനീസ് എംബസി വെബ്‌സൈറ്റില്‍

ജൂലൈ എട്ടിന് ചൈനീസ് സ്ഥാനപതി ലുവോ സാഹോയിയുമായിട്ടാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വിഷയം അതിര്‍ത്തി തര്‍ക്കം

വിഷയം അതിര്‍ത്തി തര്‍ക്കം

ഇന്തോ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വിഷയം ഇന്തോ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്നു വെബ് സൈറ്റില്‍ കുറിച്ചിരുന്നു.

ഇതിലെന്താണ് കുഴപ്പം

ഇതിലെന്താണ് കുഴപ്പം

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയെന്നും ഇതില്‍ എന്താണ് പ്രശ്‌നമെന്നും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വക്താവ് ട്വീറ്റ് ചെയ്തു.

മോദിയെ വിമര്‍ശിച്ച് രാഹുല്‍

മോദിയെ വിമര്‍ശിച്ച് രാഹുല്‍

1961ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഇത്ര വഷളായിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചൈനീസ് സന്ദര്‍ശനം.

ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ

ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ

അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചൈനീസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. എന്നാല്‍ സന്ദര്‍ശനത്തിന്റെ കാരണമെന്താണെന്നോ, ചര്‍ച്ചയുടെ ഫലം എന്താണെന്നോ രാഹുല്‍ ഗാന്ധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

English summary
The Congress on Monday accepted its vice president Rahul Gandhi met the Chinese envoy, hours after the opposition party denied that the leader met ambassador Luo Zhaohui two days ago. Gandhi met both the Chinese ambassador, the Bhutanese envoy and former national security adviser Shiv Shankar Menon, Congress spokesperson Randeep Singh Surjewala told ANI news agency .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X